Monday, December 23, 2024
HomeUncategorizedഎൻഎസ്എസ് ക്യാമ്പ് സമാപിച്ചു.

എൻഎസ്എസ് ക്യാമ്പ് സമാപിച്ചു.

ഒതുക്കുങ്ങൽ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് പുത്തൂർ ജി എംഎൽപി സ്കൂളിൽ സമാപിച്ചു.

മാലിന്യരഹിത നവകേരളം എന്ന സ്നേഹാരാമം, ഫ്ലാഷ് മൊബ്, പോൾ ആപ് പരിചയപ്പെടുത്തൽ , സമദർശൻ, ഭാരതീയം, സന്നദ്ധം എന്ന ദുരന്ത നിവാരണ – പ്രഥമ ശുശ്രൂഷ പരിശീലനം, നേതൃത്വ പരിശീലനം, ആധുനിക കൃഷി സമ്പ്രദായം എന്നിവയെല്ലാം ക്യാമ്പിൽ നടത്തുകയുണ്ടായി.

ക്യാമ്പിന്റെ സമാപന സമ്മേളനം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കടമ്പോട്ട് മൂസ്സ ഹാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫൈസൽ കങ്കളത്തിൽ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാഹുൽ ഹമീദ് മണപ്പാട്ടിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ പാലേരി,, വികസന ക്ഷേമകാര്യ ചെയർമാൻ ഉമ്മാട്ടു കുഞ്ഞിതു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ് റിയാസ്
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസർ കോറാടൻ, എം സി കുഞ്ഞിപ്പ, അശ്വതി ടീച്ചർ, ഹസീന കുരുണിയൻ, റജീന മോൾ ടി ടി , ജംഷി, എൻ കെ റഷീദ് ഇബ്രാഹിം എ എ, സപ്തർ അലി എന്നിവർ സംസാരിച്ചു.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments