കോപത്തിനു അടിമയാകാതിരിക്കുക? (എഫെ.
4:22 – 27)
“കോപിച്ചാൽ പാപം ചെയ്യാതിരിപ്പീൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചു കൊണ്ടിരിക്കരുത് ” (വാ. 26).
കോപം അതിൽത്തന്നെ ഒരു പാപമാണെന്നു പറയാനാകില്ല.എന്നാൽ അതു പാപത്തിലേക്കു നയിക്കുന്ന മുഖാന്തരമായി മാറാം? അതിനാണാല്ലോ ധ്യാന വാക്യത്തിൽ കോപിച്ചാൽ പാപം ചെയ്യാതിരിപ്പീൻ എന്നു അപ്പൊസ്തലൻ പ്രബോധിപ്പിക്കുന്നത്!
കോപത്തിന്റെ ദൂഷ്യ ഫലം എന്തെനു വെളിവാക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്: അമേരിക്കയിൽ ഇല്ലിനോയി സംസ്ഥാനത്തുള്ള ഗ്ലെൻവ്യൂ എന്ന സ്ഥലത്തുള്ള മിഖായേൽ സ്വീക്ക്, തന്റെ വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കളെല്ലാം, അയൽപക്കത്തു താമസിച്ചിരുന്ന ജീൻ ക്രാഫ്റ്റ് എന്നയാളുടെ വീടിന്റെ മുമ്പിൽ കൊണ്ടിടുക പതിവായിരുന്നു! അത് അവിടെ പുല്ലു കിളിർക്കാതിരിക്കുന്നതിനു കാരണമാകുന്നുവെന്നും അങ്ങനെ ചെയ്യരുതെന്നും അയാൾ സ്വീക്കിനോടു പറഞ്ഞു. എന്നാൽ അദ്ദേഹം അതു ചെവിക്കൊണ്ടില്ല എന്നു മാത്രമല്ല, തന്റെ
പുരയിടത്തിലുണ്ടായിരുന്ന കരിയിലയെല്ലാം വാരിക്കെട്ടി ക്രാപ്റ്റിന്റെ വീടിനു മുമ്പിൽ കൊണ്ടിടുകയും ചെയ്തു! ക്രാപ്റ്റ് അതെല്ലാം മാറ്റിയപ്പോൾ, സ്വീക്ക് ഐസു
കട്ടകൾ അവിടെ കൊണ്ടിട്ടു! ഗത്യന്തരമില്ലാതെ ക്രാപ് റ്റു കേസ് കൊടുത്തു! എങ്കിലും സ്വീക് തന്റെ വികൃതി തുടർന്നു കൊണ്ടേയിരുന്നു! അവസാനം ശിക്ഷയായി, 9000 ഡോളർ സ്വീക്ക് അടയ്ക്കണമെന്നു കോടതി വിധിച്ചു! സ്വീക്ക് അതിനെ ഉയർന്ന കോടതിയിൽ ചോദ്യം ചെയ്തെങ്കിലും, പിഴ ഉൾപ്പടെ 15000 ഡോളർ അടയ്ക്കണമെന്ന വിധിയാണ് അവിടെ നിന്നുണ്ടായത്!
നിസ്സാര കാര്യത്തിന്റെ പേരിൽ കോപം മൂത്തു തിന്മ പ്രവർത്തിച്ചതിന്റെ ഫലമായി, സ്വീക്കിനുണ്ടായ നഷ്ടം എത്ര വലുതായിരുന്നു! തന്നിൽ വളർന്നുവന്ന കോപം, പ്രതികാരവാഞ്ചയിലേക്കു നയിച്ചതിന്റെ ഫലം എത്ര വിനാശകരമായിരുന്നു! കോപത്തെ നിയന്ത്രിച്ചില്ലെങ്കിൽ, അതു നമ്മെ തിരിച്ചുകൊത്തുന്ന മൂർഖനായി രൂപാന്തരപ്പെടാം? അതിരു വിട്ടുള്ള കോപം, നമ്മുടെ രക്തചംക്രമ രണ ദോഷകരമായി ബാധിക്കുമെന്നതിനാൽ, നമ്മുടെ ആരോഗ്യത്തിനു പോലും അതു ഹാനികരമാണെന്നാണു വൈദ്യ ശാസ്ത്രം നൽകുന്ന മുന്നറിയിപ്പ്! കോപം നിയന്ത്രിക്കാനും, കോപിച്ചാൽ,പാപം ചെയ്യാതിരിക്കാനും നമുക്കു ശ്രമിക്കാം. ദൈവം
സഹായിക്കട്ടെ..
ചിന്തയ്ക്ക്: അമിത കോപവും പ്രതികാര വാഞ്ചയും ഇരട്ട സഹോദരങ്ങളാണ്!