Logo Below Image
Friday, April 4, 2025
Logo Below Image
Homeമതംസുവിശേഷ വചസ്സുകൾ (106) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (106) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ക്ഷമയുടെ സൗന്ദര്യം (മത്താ.18:21 -35)

“നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാ
ഞ്ഞാൽ, സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും”(വാ. 35).

“To err is human; to forgive divine”: പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് പഴമൊഴിയാണിത്.
തെറ്റു ചെയ്യുക മാനുഷീകം; ക്ഷമിക്കുക ദൈവീകം എന്നാണതിന്റെ അർത്ഥം. മറ്റുള്ളവരുടെ തെറ്റുകളെകാരുണ്യ പൂർവ്വം ക്ഷമിക്കുവാൻ കഴിയുന്നവർ മാത്രമേ ക്രിസ്തു വിശ്വാസികൾ ആയിരിക്കൂ. ലോക മന:സാക്ഷിയെ ഞ്ഞെട്ടിച്ച ദാരുണ
സംഭവമായിരുന്നു, ഒഡീഷയിലെ ബർഹാംപൂരിൽ കൃഷ്ഠ രേഗികളുടെ ഇടയിൽ പ്രവർത്തിച്ചിരുന ഡോ. ഗ്രഹാം സ്റ്റെയിൻസിനെയും തന്റെ രണ്ട് ആൺ മക്കളെയും മത തീവ്രവാദികൾ ചുട്ടു കൊന്ന സംഭവം. ദാരുണമായ ആ സംഭവത്തിനു ശേഷം, ഡോ. സ്റ്റെയിൻസിന്റെ ജീവിത പങ്കാളി ഗ്ലാഡിസ് സ്റ്റെയിൻസ് പറഞ്ഞത്:
“ഞാനാകെ തകർന്നു പോയി. എങ്കിലും, എനിക്കാരോടും പരിഭവമില്ല. ശത്രുക്കളോടു ക്ഷമിക്കുവാനാണു യേശു തുമ്പുരാൻ എന്നെ പഠിപ്പിച്ചത്. എന്റെ ഭർത്താവിന്റെയും മക്കളുടെയും ജീവൻ എടുത്തവരെ ദൈവ സ്നേഹം സ്പർശിക്കട്ടെ. ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു” എന്നാണ്! ക്രിസ്തുമാർഗ്ഗത്തിന്റെ മഹത്വവും മഹനീയതയും
ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത അനുഭവമായിരുന്നു അത്!

ക്രിസ്തുമാർഗ്ഗം, സ്നേഹത്തിന്റെയും, സഹനത്തിന്റെയും, ക്ഷമയുടെയും മാർഗ്ഗമാണ്. കുരിശിൽ കിടക്കുമ്പോൾ പോലും, തന്നെ കൊല്ലാൻ ശ്രമിച്ചവർക്കു വേണ്ടി, തന്റെ സ്വർഗ്ഗീയ പിതാവിനോടു ക്ഷമ യാചിച്ച യേശുവിന്റെ സ്നേഹവും ക്ഷമയുമാണ്, ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും മഹനീയമായ മാതൃക.
നമ്മുടെ ഗുരുനാഥൻ ഉപദേശിച്ചു തന്നതും പ്രാവർ ത്തീകമാക്കി കാണിച്ചു തന്നതുമായ ഈ സ്നേഹ-ക്ഷമാ മാതൃക എത്രത്തോളം നാം പിൻപറ്റുന്നു എന്നു നാം സ്വയം ചോദിക്കണം.ശത്രുക്കളെ സ്നേഹിക്കുവാനും, നമ്മെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും, അവരോടു മന:പൂർവ്വം ക്ഷമിക്കുവാനും കഴിയുമ്പോഴാണ്, നാം സൽഗുണ പൂർണ്ണനായ നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ മക്കളായി തീരുന്നത്! (മത്താ.5:48). നമ്മുടെ വാക്കുകളും പ്രസംഗങ്ങളും വളരെ മെച്ചമായിരിക്കാം. എന്നാൽ, അവയെ പ്രയോഗത്തിൽ വരുത്താനുള്ള നമ്മുടെ ശ്രമങ്ങൾ അങ്ങേയറ്റം തുച്ഛമാണ് എന്നു പറയാതിരിക്കാനാവില്ല. ‘ പ്രസംഗം മെച്ചം, പ്രയോഗം തുച്ഛം’ എന്നതാണു ഏറെപേരുടെയും അനുഭവം. യേശുക്രിസ്തു കാണിച്ചു തന്ന സ്നേഹത്തിന്റെയും ക്ഷമയുടെ മാർഗ്ഗം നമ്മുടെ ജീവിതാനുഭവങ്ങളിലൂടെ
ലോകത്തിനു കാട്ടിക്കൊടുത്ത് മാതൃകാപരമായി ഈ ലോകത്തിൽ ജീവിക്കുവാൻ നമുക്കു തയ്യാറാകാം? ദൈവം സഹായിക്കട്ടെ.

ചിന്തയ്ക്ക്: ക്ഷമയും സ്നേഹവുമാണ് ദൈവരാജ്യത്തിലേക്കു നയിക്കുന്ന രാജ
പാതകൾ!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments