Tuesday, December 24, 2024
Homeമതംപ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന "ബൈബിളിലൂടെ ഒരു യാത്ര" - (107)

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന “ബൈബിളിലൂടെ ഒരു യാത്ര” – (107)

പ്രീതി രാധാകൃഷ്ണൻ

മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം.

ബൈബിളിൽ ആകെ 66 പുസ്തകങ്ങളുണ്ട്. ബൈബിളിനെ പഴയ നിയമം, പുതിയ നിയമം എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. പഴയ നിയമത്തിൽ 39 ഉം പുതിയ നിയമത്തിൽ 27 പുസ്തകങ്ങളുമുണ്ട്. ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ പഞ്ച ഗ്രന്ഥങ്ങൾ എന്നറിയപ്പെടുന്നു. ഇവയെല്ലാം എഴുതിയത് മോശെയാണ്. ബൈബിളിലെ ഏറ്റവും വലിയ അധ്യായം സങ്കീർത്തനം 119 ആണ്.
യെശയ്യാവ് 34: 16

” യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്”

പുതിയ നിയമത്തിൽ ആദ്യത്തെ നാലു പുസ്തകങ്ങളെ സുവിശേഷങ്ങൾ എന്നു പറയുന്നു. സുവിശേഷങ്ങളിൽ യേശുവിന്റെ ജനനം മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയാണ്. അപ്പോസ്തോല പ്രവ്യത്തികളിൽ യേശുക്രിസ്തുവിൽ വിശ്വസിച്ച അപ്പോസ്തോലന്മാരുടെ കയ്യാൽ നടന്ന അത്ഭുതപ്രവ്യത്തികളാണ്. ലേഖനങ്ങൾ 21 എണ്ണവും, പ്രവചന പുസ്തകം (വെളിപ്പാട്) ഒന്നുമാണ്.

2 തിമോഥെയോസ് 3 : 16

“എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു”

നമ്മുടെ വീടുകളിൽ പുതിയ സാധനങ്ങളായ ടി വി, ഫ്രിഡ്ജ് മുതലായവ വാങ്ങിയ്ക്കുമ്പോൾ അതിന്റെ കൂടെ ‘ ഓപ്പറേറ്റിംഗ് മാനുവൽ’ ലഭിക്കും. വാങ്ങുന്ന ഉപകരണം എങ്ങനെ
ഉപയോഗിക്കണമെന്ന് ആ ബുക്കിൽ വ്യക്തമായി പറഞ്ഞിരിക്കുന്നുണ്ട്. അതുപോലെ നമ്മളെ സൃഷ്ടിച്ചിരിക്കുന്ന ദൈവം തരുന്ന നിർദേശങ്ങളാണ് ബൈബിളിലുള്ളത്.

റോമർ 13-1
“ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.”

സമൂഹത്തിൽ നമ്മളെ എങ്ങനെ ജീവിക്കണമെന്ന് മേൽപറഞ്ഞ വചനത്തിൽ കൂടി മനസിലാക്കാം. ഭൂമിയിൽ ഇതുവരെ നടന്നതും ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും ഇനിയും നടക്കുവാനിരിക്കുന്നതുമായ പ്രധാനപ്പെട്ട സംഭവങ്ങൾ ബൈബിളിൽ പറഞ്ഞിരിക്കുന്നു.

യോഹന്നാൻ 11 : 25

“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും”

പ്രിയരേ ആദാമിന്റെ പാപം നിമിത്തം പിശാചിന്റെ കർതൃത്വത്തിലായിരുന്ന നമ്മളെ യേശു തന്റെ രക്തം ചൊരിഞ്ഞു വീണ്ടെടുത്തു തന്റെ കർതൃത്വത്തിലാക്കി. അത്ഭുതം സാക്ഷ്യമായ സെഖര്യാ പുരോഹിതനും എലിശബത്തിനും മക്കളില്ലായിരുന്നു. അവർ ദൈവത്തോട് പ്രാത്ഥിച്ചു കൊണ്ടിരുന്നു. പ്രാത്ഥന മുടക്കമില്ലാതെ തുടർന്ന് അവരുടെ വാർദ്ധക്യത്തിലാണ് അവർക്ക് മകനെ ലഭിച്ചത്. പ്രാർത്ഥിക്കുന്ന വിഷയങ്ങൾ താമസിച്ചാലും മറുപടി ലഭിക്കും. നിങ്ങൾ പ്രാർത്ഥിക്കുന്ന വിഷയത്തിന് ഉടനെ മറുപടി കിട്ടിയില്ലെങ്കിലും ഏറ്റവും ശ്രേഷ്ഠമേറിയ വിടുതൽ കർത്താവ് തരും.

ഈ വചനങ്ങളാൽ കർത്താവ് എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ

പ്രീതി രാധാകൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments