ലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം.
ഓരോ മനുഷ്യരെയും ഈ ഭൂമിയിലേയ്ക്ക് അയക്കുന്നത് ഓരോ താലന്തുകൾ തന്നാണ്.
വ്യക്തിപരമായ അനുഗ്രഹത്തിന്റെ അടിസ്ഥാനം വിശ്വസ്ഥതയാണ്. യേശുവിനു ഒരാളെ അടയാളമാക്കി നിർത്തുവാൻ അയാളുടെ കഴിവോ, ശക്തിയോ വേണ്ട, യേശുവിന്റെ മുന്നിലുള്ള സമർപ്പണമാണ് ആവശ്യം.
അപ്പൊ. പ്രവൃത്തികൾ 17 : 26
“ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു”
ക്രിസ്തു മുഖേന ജാതികൾക്കും രക്ഷ നൽകുകയെന്നതായിരുന്നു ദൈവത്തിന്റെ പദ്ധതി. ക്രിസ്തുവിനെ ലോകത്തിൽ അവതരിപ്പിക്കുവാൻ വേണ്ടി എബ്രഹാം എന്ന വ്യക്തിയിൽ കൂടി അവന്റെ സന്തതി പരമ്പരകൾ ആകുന്ന യഹൂദനെ ദൈവം തെരഞ്ഞെടുത്തു.
യോഹന്നാൻ 1 : 4, 5
“അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല”
ബൈബിളിൽ പറയുന്നു പൗലോസ് 70,000 കിലോമീറ്റർ നടന്നാണ് സുവിശേഷം അറിയിച്ചത്. അന്ന് പായ്ക്കപ്പലാണ് വണ്ടിയില്ല. കഷ്ടതയുടെ നടുവിൽ നിന്നാലും ദൈവത്തെ സ്തുതിക്കുവാൻ നാവ് തുറന്നാൽ അവിടെ അത്ഭുതങ്ങൾ നടക്കും. നമ്മളോരോരുത്തരും ചലിക്കുന്ന ദൈവത്തിന്റെ മന്ദിരമാണ്. ദൈവത്തിന്റെ പ്രതി പുരുഷന്മാരാണ്. പറയുന്ന ഓരോ വാക്കുകൾക്കും, പ്രവ്യത്തികൾക്കും കണക്ക് ബോധിപ്പിക്കേണ്ടവരാണ്.
2 തിമോഥെയോസ് 2 : 2
“നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക”
നല്ല ഒരു പടയാളിയാകണം. പട്ടാളത്തിൽ ചേർന്നാൽ ആദ്യമേ തോക്ക് തരില്ല. തോക്ക് എടുക്കുന്നതിനു മുൻപ് അവരുടെ സ്വഭാവം രൂപീകരിക്കും. ഒരു വ്യക്തിയുടെ ജീവിതത്തിൽ യേശുവുണ്ടെങ്കിൽ ദൈവ വചനത്തിൽ അടിസ്ഥാനപ്പെട്ടു വചനം പൂർണ്ണമായും ഏറ്റെടുത്തു ജീവിക്കും.
യേശുവിനു വിശ്വസ്ഥരെന്ന് തോന്നിയവരെ സകല നന്മകളാലും നിറയ്ക്കും.
എബ്രായർ 3 : 12
“സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ”
ആദ്യ വിശ്വാസം അന്ത്യത്തോളം നിലനിർത്തണം. പ്രിയരേ യേശുക്രിസ്തു ഈ ലോകത്തിന്റെ പാപം മുഴുവൻ ഏറ്റെടുത്തു സ്വയം കാൽവരി ക്രൂശിൽ യാഗമായി. തന്റെ വരവിനു ശേഷം യേശു രാജാവായി ആയിരമാണ്ട് ഈ ഭൂമിയിൽ വാഴും. തുടർന്നു സകല ദുഷ്ട ശക്തികളെയും നിത്യ നരകത്തിൽ തള്ളും. തുടർന്നു ഭൂമിയിലെ സകല ഭരണ സംവിധാനങ്ങളെയും അവസാനിപ്പിച്ചു ദൈവം തന്നെ മനുഷ്യനെ നിത്യമായി ഭരിക്കും. ഇതാണ് നിത്യ രാജ്യം. ഈ നിത്യ രാജ്യത്തിനു അവകാശികളായി ഭൂമിയിൽ ജീവിക്കാം. വീണ്ടും കാനും വരെ കർത്താവ് എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ