മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ എല്ലാവർക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹ വന്ദനം.
ദൈവം നമ്മെ ഏല്പിച്ച സകല നന്മകളുടെയും കൃപാ വരങ്ങളുടെയും കഴിവുകളുടെയും സമയത്തിന്റെയും കാര്യ വിചാരകന്മാരാണ്. നാം. അതിനാൽ അവയെല്ലാം എങ്ങിനെ നാം കൈകാര്യം ചെയ്തുവെന്നതിന്റെ കണക്ക് ദൈവത്തോട് ബോധിപ്പിക്കേണ്ട ഒരു ന്യായവിധി ദിവസമുണ്ട്.
പ്രതികാരം ചെയ്യരുത്
അപ്പോ പ്രവ്യത്തി 7: 55
” അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേയ്ക്ക് ഉറ്റുനോക്കി. ദൈവ മഹത്വവും ദൈവത്തിന്റെ വലതു ഭാഗത്തു യേശുവും നിൽക്കുന്നത് കണ്ടു. ഇതാ, സ്വർഗം തുറന്നിരിക്കുന്നതും, മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നുവെന്ന് പറഞ്ഞു ”
മനുഷ്യരെല്ലാം ബലഹീനരാണ്, അതിനാൽ പെട്ടെന്ന് പ്രകോപിതരായി പ്രതികരിക്കും. ആരെങ്കിലും വാക്കിലും, പ്രവർത്തിയിലും ഉപദ്രവിച്ചാൽ പിന്നെ ഹൃദയത്തിൽ അവരോടുള്ള ദേഷ്യം കൊണ്ടുനടക്കും. അങ്ങനെ പ്രതികാരം വർധിച്ചാണ് പലരും കൊലപാതകികളാകുന്നത്.
റോമർ 12:14
“നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ,ശപിക്കാതെ അനുഗ്രപ്പിൻ”
ക്രൂശിൽ കിടന്ന തന്നെ ഉപദ്രവിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ച യേശുവിന്റെ അതേ സ്വഭാവമാണ് സ്തെഫാനോസ് പ്രദർശിപ്പിച്ചത്. അതേ പരിശുദ്ധാത്മാവ് നമ്മിലും വാസം ചെയ്യുന്നതുകൊണ്ട് നമ്മോട് തെറ്റ് ചെയ്യുന്നവരോടും നാം പ്രതികാരം ചെയ്യാതെ സ്നേഹിക്കാം.
1പത്രോസ് 1: 18-19
” വ്യർത്ഥവും പിതൃ പാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽ നിന്നും നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത് പൊന്ന്, വെള്ളി മുതലായ അഴിഞ്ഞു പോകുന്ന വസ്തുക്കൾ കൊണ്ടല്ല, ക്രിസ്തുവെന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്ന് നിങ്ങൾ അറിയുന്നുവല്ലോ ”
ദൈവകൃപയുടെ മുമ്പിൽ എല്ലാ മനുഷ്യരും തുല്യരാണ്. ദൈവ മക്കളായ നാം ഗ്രഹിക്കേണ്ട വലിയ സത്യമാണ്. ചിലപ്പോൾ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠരാണ് നാമെന്ന് നമുക്ക് തോന്നലുണ്ടാകും. എന്റെ നന്മ കണ്ടിട്ടാണ് ദൈവം എന്നെ തെരെഞ്ഞെടുത്തത് എന്ന തെറ്റായ ചിന്ത നമ്മളിൽ തന്നിട്ട് മറ്റുള്ളവരെ അംഗീകരിക്കാൻ കഴിയാത്തവരായി നമ്മെ മാറ്റുവാൻ സാത്താൻ ശ്രമിക്കും. എന്നാൽ ദൈവ കൃപയെ യഥാർത്ഥമായി നാം തിരിച്ചറിഞ്ഞാൽ ഏത് മഹാപാപിയെയും സ്നേഹിക്കുവാനും ക്രിസ്തിവിലേയ്ക്ക് നടത്തുവാനും നമ്മുക്കു കഴിയണം.
ഉപദ്രവിക്കുന്നവരെയും സ്നേഹിക്കാൻ പഠിക്കാം. വീണ്ടും കാനും വരെ ഈ വചനങ്ങളാൽ കർത്താവ് എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ