പ്രമാടം ഗ്രാമപഞ്ചായത്തിലെ 3,4.6 എന്നീ വാർഡുകളിൽ കൂടി കടന്നുപോകുന്ന ഇടിമ്മൂട്ടിപ്പടി തെങ്ങുംകാവ് റോഡ് ശോചനീയാവസ്ഥയ്ക്കെതിരെ പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം വി ശങ്കറിന്‍റെ നേതൃത്വത്തിൽ ഞാറ് നട്ട് പ്രതിഷേധിച്ചു.
വാർഡിലെ ജനപ്രതിനിധികളുടെ ഇടപെടൽ മൂലം ജില്ല പഞ്ചായത്തിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷം 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ജല്‍ജീവന്‍ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിന്റെ ഇരുവശവും കുഴിയെടുത്തത് പൂർവ്വ സ്ഥിതിയിലാക്കണം എന്ന വ്യവസ്ഥ കരാറുകാർ ചെയ്തിട്ടില്ല.
വട്ടക്കുളഞ്ഞി -പുലരി -തെങ്ങും കാവ് റോഡ് PWD അസറ്റിൽ ഉൾപ്പെടുത്തിയതായി അറിയുന്നു.PWD യും റോഡിന് മെയിന്റനൻസ് തുക അനുവദിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലെ ഉത്തരവാദിത്തമില്ലായ്മയാണ് ഈ റോഡിന്റെ ശാപമായി തീർന്നിരിക്കുന്നത്. മഴ ഒന്നു മാറുന്നതോടുകൂടി പണികൾ ആരംഭിച്ചില്ല എന്നുണ്ടെങ്കിൽ സമരം ശക്തമാക്കി ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രമാടം ഗ്രാമപഞ്ചായത്തംഗം വി ശങ്കർ പറഞ്ഞു.
പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിനെയും പുനലൂർ മൂവാറ്റുപുഴ ഹൈവേയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. നിരവധിയായ ആളുകളാണ് ഈ റോഡിന് ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നടന്നു പോകാൻ പോലും ബുദ്ധിമുട്ടാണ്.