ജീവനേകുന്നവർ ആദരണിയർ
——————————————————
കാട്ടിലുണ്ടായയൊരു തീപിടുത്തത്തിനു ശേഷം, ഫോറസ്റ്റ് ഉദ്യോഗസ്ഥർ നഷ്ടങ്ങളുടെ കണക്ക് എടുക്കുകയായിരുന്നു. അവർ പരിശോധന തുടരുന്നതിനിടയിൽ, തീയിലേറെ പൊള്ളലേറ്റ ഒരു കാട്ടു കോഴിയുടെ അവശിഷ്ടമൊരിടത്ത് ഇരിക്കുന്നതു കണ്ടു. അതിനെ തട്ടി മാറ്റിയപ്പോൾ, അവരെയെല്ലാം വിസ്മയിപ്പിച്ചു കൊണ്ട്, ജീവനുള്ള മൂന്നു കോഴിക്കുഞ്ഞുങ്ങൾ അതിന്റെ അടിയിൽ നിന്നും പുറത്തു വന്നു.
തന്റെ കുഞ്ഞുങ്ങളെ കാട്ടുതീയിൽ നിന്നും രക്ഷിക്കാനായി ആ തള്ളക്കോഴി, സ്വന്തം ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നു.
ജീവിക്കാനുള്ളതു നൽകുന്നതും, ജീവൻ നൽകുന്നതുമേറെ വ്യത്യസ്ഥമാണ്. ജീവിക്കാനുള്ളതു നൽകാൻ ഒരു പക്ഷെ, ആരേക്കൊണ്ടാകും. ജീവൻ നൽകാൻ ഏറെ കുറച്ചു പേരേക്കൊണ്ടു മാത്രമേ സാദ്ധ്യമാകൂ. അതിനു സ്വന്തം നിലനിൽപും സുരക്ഷിതത്വം പോലും, ചിലപ്പോൾ അടിയറവു വയ്ക്കേണ്ടി വന്നേക്കാം.
തങ്ങൾക്കു ലഭിക്കാൻ സാദ്ധ്യതയുള്ള നേട്ടങ്ങളും പുരസ്ക്കാരങ്ങളും മുമ്പിൽ കണ്ട്, പരസഹായത്തിന് ഇറങ്ങുന്നവരെപ്പോലും, ‘സേവകർ’ രെന്നാണു വിളിക്കുകയെങ്കിൽ സ്വയം മറന്നു മറ്റുള്ളവരുടെ സംരക്ഷണം ഏറ്റെടുന്നവരെ എന്തു വിളിച്ച് ആദരിക്കണം. കോവിഡിന് എതിരെ നടന്ന പ്രവർത്തനങ്ങൾ പോലെയുള്ള രക്ഷാദൗത്യങ്ങൾക്കിടെ സ്വയം ഹോമിച്ചവരേറെയാണ്. അങ്ങനെയുള്ളവർ ഏറെ ആദരം അർഹിക്കുന്നു.
അപകട സാദ്ധ്യതകളെ സ്വയം അതിജീവിക്കുന്നവരിൽ, അതിജീവന ശേഷിയുണ്ട്. തിരിച്ചു വരാനൊരു സാദ്ധ്യതയും ഇല്ലാത്തവരെ, ജീവനിലേക്കു കൈപിടിച്ച് ഉയർത്തുന്നവരിൽ, പുനർജീവനദാനശേഷിയും സ്വയം രചിക്കുന്ന വീരകൃത്യങ്ങളിലെ നായകരാകുന്നതിനേക്കാൾ, മറ്റൊരാൾ കൃതജ്ഞതയോടെ എഴുതുന്ന സ്മരണകളിൽ സ്ഥാനം പിടിക്കാൻ കഴിയുമ്പോളാണു ഒരാളുടെ ജീവിതത്തിന്, യഥാർത്ഥ അർത്ഥവും പൊരുളും കൈവരുന്നത്
സർവ്വേശ്വൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.