Thursday, April 24, 2025
Homeആരോഗ്യംമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | മെയ് 05 |...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | മെയ് 05 | ഞായർ

തലവേദന പലരെയും അലട്ടുന്ന ഒരു പ്രേശ്നമാണ്. നെറ്റിത്തടത്തില്‍ അസഹനീയമായി തുടങ്ങുന്ന വിങ്ങലോട് കൂടി ആരംഭിക്കുന്ന മൈഗ്രേന്‍ മനംപുരട്ടല്‍ തുടങ്ങി ഛര്‍ദ്ദിയ്ക്കും കാരണമാകുന്നു. കൂടാതെ മണിക്കൂറുകളോളം നീണ്ടു നില്‍ക്കുകയും ചെയ്യും. ഇത്തരം ആസ്വസ്ഥതകളില്‍ നിന്നും രക്ഷനേടാന്‍ ഈ വഴികള്‍ ഒന്ന് പരീക്ഷിക്കൂ.

ഓറഞ്ച്, മുന്തിരി, നാരങ്ങ പോലുള്ള സിട്രസ് ധാരാളമായി അടങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കരുത്. അതുപോലെ എരിവുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് വഴി സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ചിലര്‍ക്ക് എരിവുള്ള ആഹാരം കഴിക്കുന്നത് മൈഗ്രേന്‍ വര്‍ദ്ധിക്കാന്‍ കാരണമാകും.

മദ്യം, കാപ്പി, പഞ്ചസാര തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണം അമിതമാകുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. മൈഗ്രേന്‍ നിയന്ത്രിക്കുന്നതിനായി നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ കഫീന്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് നിയന്ത്രിക്കുക. ദിവസവും കഫീന്‍ അടങ്ങിയ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് തലവേദന കൂടാന്‍ കാരണമാകും.

ചോക്ലേറ്റ് പോലുള്ളവയില്‍ കഫീന്റെ അളവില്‍ വ്യത്യാസം ഉള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. ഫ്രിഡ്ജില്‍ നിന്നെടുത്ത ആഹാരം ഉടനെ കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പാല്‍ ഉല്‍പന്നങ്ങള്‍, ചുട്ടെടുത്ത ഭക്ഷണങ്ങള്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍, നിലക്കടല, സവാള അല്ലെങ്കില്‍ ദഹന സമയം കൂടുതല്‍ ആവശ്യമായ മാംസം പോലുള്ള ഭക്ഷണങ്ങളും ചിലരില്‍ മൈഗ്രേന്‍ തലവേദനയ്ക്ക് കാരണമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ