Logo Below Image
Sunday, April 13, 2025
Logo Below Image
Homeകേരളംലോകാരോഗ്യ ദിനാചരണം: പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം

ലോകാരോഗ്യ ദിനാചരണം: പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം

ലോകാരോഗ്യദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പന്തളം കുരമ്പാല സെന്റ്‌മേരീസ് മലങ്കര കത്തോലിക്കാപള്ളി ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍ അധ്യക്ഷനായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി മുഖ്യ പ്രഭാഷണവും ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ എല്‍ ശ്രുതി വിഷയാവതരണവും നടത്തി. നഗരസഭാ വൈസ്‌ചെയര്‍ പേഴ്‌സണ്‍ രമ്യ ,ആരോഗ്യ വികസന സമിതി ചെയര്‍മാന്‍ അഡ്വ. രാധാകൃഷ്ണനുണ്ണിത്താന്‍, ജില്ലാ ആര്‍.സി.എച്ച്ഓഫീസര്‍ ഡോ. കെ.കെ ശ്യാംകുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്.ശ്രീകുമാര്‍, സിഡിപി ഒ.അജിത , സിഡിഎസ്‌ചെയര്‍ പേഴ്‌സണ്‍ രാജലക്ഷ്മി, ഡിപി എച്ച്.എന്‍ സി.എ അനില കുമാരി, വാര്‍ഡ്കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അമ്മയുടെയും നവജാതശിശുക്കളുടെയും ആരോഗ്യമായിരുന്നു വിഷയം.’കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിതകരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം’ വിഷയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

പ്രസവത്തോട് അനുബന്ധിച്ചുള്ള അമിതരക്തസ്രാവം, രക്താതിമര്‍ദ്ദം, അണുബാധ, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം തുടങ്ങിയവ കണ്ടെത്താനും അപകടം സംഭവിച്ചാല്‍ ചികിത്സ നല്‍കി അമ്മയുടെയും കുഞ്ഞിന്റെയും ജീവന്റെ സംരക്ഷണവും ഉറപ്പു വരുത്തണം. സെമിനാര്‍ , ഭക്ഷ്യ മേള, ആരോഗ്യ സന്ദേശ റാലി , ക്ലാസുകള്‍, ഫ്‌ളാഷ്‌മോബ്, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ