എറണാകുളം: പതിനാലുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തിലാണ് പീഡന വിവരം കണ്ടെത്തിയത്. പ്രതി ആംബുലൻസ് ഡ്രൈവറാണ്.
കുട്ടിയുടെ പിതാവ് ഒരു വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനു ശേഷം അമ്മയും കുട്ടിയും പ്രതിയ്ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പീഡനവിവരം ബന്ധുക്കളാണ് അമ്മയോട് പറഞ്ഞത്. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.




