Sunday, March 15, 2026
Homeഇന്ത്യമുംബൈയിൽ ശാരീരിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

മുംബൈയിൽ ശാരീരിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

മുംബൈ: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ചെമ്പൂരില്‍ താമസിക്കുന്ന ദിനേശ് അവ്ഹാദ്(46) ആണ് അറസ്റ്റിലായത്.​ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്ദി നേശിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ ഭാര്യ ജോലിയ്ക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദിനേശ് ശാരീരിക ബന്ധത്തിന് ക്ഷണിച്ചത്. എന്നാൽ, ജോലിക്ക് പോകാൻ വൈകുമെന്നതിനാൽ യുവതി വിസമ്മതിച്ചു. ഇതിനെ തുടർന്ന് ദിനേശ് ഭാര്യയുമായി തർക്കത്തിലായി.

ഇതിനിടെ ഭാര്യ ദേഷ്യത്തില്‍ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ചു. ഇതിനുപിന്നാലെ ദിനേശ് സ്റ്റൗവില്‍നിന്ന് കടലാസ് കത്തിച്ച് ഭാര്യയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിനേശിനെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കൊലപാതകശ്രമം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com