കോട്ടയ്ക്കൽ: എൻഫോസ്‌മെന്റ് മലപ്പുറം, പൂക്കോട്ടൂർ, വള്ളുവമ്പ്രം, മഞ്ചേരി, മോങ്ങം എന്നീ സ്ഥലങ്ങളിലെ സ്കൂൾ ബസ് കൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധന യിൽ ഫിറ്റ്നസ് ഇല്ലാതെ പിഞ്ചു കുട്ടികളുമായി സർവീസ് നടത്തിയ ബസ് അടക്കം നിരവധി സ്കൂൾ ബസ് കൾ ക്കെതിരെ നടപടിയെടുത്തു പൂക്കോട്ടൂർ വച്ച് ഫിറ്റ്നസ് ഇല്ലാതെ സർവീസ് നടത്തിയ സ്കൂൾ ബസ് പിടിച്ചെടുക്കുകയും കുട്ടികളെ മറ്റൊരു ബസിൽ വീട്ടിലെത്തിക്കുകയുമായിരുന്നു.
ഫസ്റ്റ് എയ്ഡ് ബോക്സ് ഇല്ലാതെയും ഡേറ്റ് തീർന്ന മെഡിസിനുകളുമായി, ഫയർ എക്സ്ടിൻ ഗുഷർ, എമർജൻസി എക്സിറ്റ് തുടങ്ങിയ സുരക്ഷാ മാന ദണ്ടങ്ങൾ പാലിക്കാത്ത നിരവധി ബുസ്കൾക്കെതിരെ നടപടിയെടുത്തു
ഫിറ്റ്നസ് ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സർവീസ് നടത്തുന്ന സ്കൂൾ ബുസ്കൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടി ഉണ്ടാകുമെന്ന് എൻഫോസ്‌മെന്റ് RTO പി എ നസീർ പറഞ്ഞു
എൻഫോസ്‌മെന്റ് RTO പി എ നസീർന്റെ നിർദ്ദേശപ്രകാരം എം വി ഐ മാരായ ബിനോയ് കുമാർ, പ്രമോദ് ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ എ എം വി ഐ മാരായ ഷൂജ മാ ട്ടട, എബിൻ ചാക്കോ,എൻ പ്രേം കുമാർ, എസ് ജി ജെസ്സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ
നാൽപതോളം സ്കൂൾകൾ കേന്ദ്രീകരിച്ചു നൂറോളം ബുസ്കളിൽ നടത്തിയ പരിശോധനയിൽ 33 ബസ് കൾക്കെതിരെ നടപടിയടുത്തു 58000 രൂപ പിഴ ഈടാക്കി.
– – – –