ഉത്തര്‍പ്രദേശ്:- സംസ്ഥാനത്തെ പൂരിമനോഹര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഗബ്ബാര്‍ വനവാസി എന്നയാളാണ് ദേശീയ പക്ഷിയെ ക്രൂരമായി അടിച്ച് കൊന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആളുകള്‍ ബഹളം വച്ചതോടെ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
മയിലിന്റെ ശരീരം വനംവകുപ്പ് പോസ്റ്റ്‌മോര്‍ട്ടതിന് അയച്ചിട്ടുണ്ട്. വന്യജീവി സംരക്ഷ നിയമ പ്രകാരം വനവാസിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സൂര്യവാന്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അരവിന്ദ് കുമാര്‍ വ്യക്തമാക്കി.