Sunday, December 22, 2024
Homeഅമേരിക്കരതീഷ് മാഷിന്റെ കഥകളിലൂടെ... എഴുതിയത്: രേഷ്മ ലെച്ചൂസ്

രതീഷ് മാഷിന്റെ കഥകളിലൂടെ… എഴുതിയത്: രേഷ്മ ലെച്ചൂസ്

മാളം

കെ എസ് രതീഷ്

മാളത്തിൽ ഒളിഞ്ഞിരിക്കുന്ന പാമ്പ് ഇരയെ തേടി കണ്ടെത്തുന്നത് പോലെയാണ് ലാസർ എന്ന മനുഷ്യനും. ആ കണ്ടെത്തലിൽ അയാൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. അയാൾ കാണിക്കുന്ന സ്നേഹത്തിലും മനസ്സ് വായിക്കുന്നത് പോലെ ഉള്ള പ്രവൃത്തി യിൽ ആർക്കും പിടി കൊടുക്കാത്ത നിഗൂഢമായ എന്തോ ഒന്ന് ഒളിഞ്ഞു കിടക്കുന്നുണ്ട്. ചിരിച്ചു കൊണ്ട് കഴുത്തു അറക്കുന്ന സ്വഭാവം അത്ര പെട്ടെന്ന് ഒന്നും ആർക്കും പിടി കിട്ടില്ല അത്രക്ക് മനോഹരമായി അല്ലെ തന്റെ ലക്ഷ്യം നേടിയെടുക്കുന്നത് തന്നെ! സ്കൂളിലെ അദ്ധ്യാപകർ മാതാപിതാക്കൾക്ക് തുല്യമാണ്. “മാതാപിതാഗുരു ദൈവം “. ഇന്നത്തെ കാലത്തു ചില അദ്ധ്യാപകരുടെ സ്വഭാവം കുട്ടികളെ വേറെ കണ്ണുകൾ കൊണ്ടാണ് കാണുന്നത് എന്ന് കേൾക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഭയമാണ്. ആ പെൺകുട്ടിയുടെ ഭാവിയെ ഓർത്തും സ്കൂളിൽ ചീത്ത പേര് വരുമല്ലോ എന്ന് കരുതിയിട്ട് ആകും. ആർക്കും കേൾക്കാത്ത സ്ഥലത്തേക്ക് സ്ഥലമാറ്റം നടത്തുന്നത്. അവിടെ ആർക്കും ഒന്നും അറിയാൻ വഴി ഉണ്ടാകില്ല. സാമൂവേൽ, റോയ് അങ്ങനെ, വന്നു സ്ഥലമാറ്റം കിട്ടി വന്നവരാണ്. ലാസർ ക്ക് അടിമകളാണ് അവർ രണ്ട് പേരും. മാളത്തിൽ വന്നു കിട്ടിയ ഇരകളാണ് അവർ രണ്ടു പേർ. അത് കൊണ്ട് തന്നെ ആണല്ലോ ബോധപൂർവം തന്നെ നാട്ടിലെയും വീട്ടിലെയും ബന്ധം മുറിച്ചു കളയാൻ അവരെ രണ്ട് പേരെ പ്രേരിപ്പിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. ലാസറിന്റെ ജീവിതത്തിൽ നിറം മങ്ങിയ ഒരു ഏട് ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നത് തീർച്ചയാണ്.
അതിൽ റോയിക്ക് സംശയം ഉദിക്കുന്നുണ്ടെന്ന് ലാസർ മനസ്സിലാക്കി എടുക്കുന്നുണ്ട്. അവർ ഭിഷണി ചെവിയിൽ മന്ത്രിക്കുന്നുണ്ട്. അതിൽ തന്നെലാസറിന്റെ ജീവിതത്തിൽ ആരും അറിയാത്ത പുറം ലോകം അറിയാത്ത എന്തോ സംഭവം ഒളിഞ്ഞു കിടക്കുന്നുണ്ട്. കാലം തെളിയിക്കുക തന്നെ ചെയ്യും
.
മാളത്തിൽ ഒളിഞ്ഞു കിടക്കുന്ന ചില മനുഷ്യരുടെ സ്വഭാവത്തെ തുറന്ന് കാട്ടുകയാണ് മാളം എന്ന കഥയിലൂടെ…

ഇനിപ്പ്

ജീവിതത്തിൽ കണ്ടു മുട്ടുന്ന മനുഷ്യരുടെ സ്വഭാവം അത്ര പെട്ടെന്ന് പിടി കിട്ടില്ല. അടുത്ത് അറിഞ്ഞു വരുമ്പോഴേക്കും ആ കുരുക്കിൽ നിന്ന് പിടി വിട്ട് വരാൻ ബുദ്ധിമുട്ട് ആയിരിക്കും. അളവിൽ കൂടുതൽ കൊടുക്കുന്ന ഒന്നിനും വിലയുണ്ടാവില്ല ആരോ പറഞ്ഞ വരികൾ ആണിത്. ആരാണെന്ന് അറിയില്ല. ഈ വരികൾ എത്രയധികം സത്യം ഉള്ളതാണ്. മധുരമുള്ള വാക്കുകൾ സ്നേഹിക്കുന്നവരെ ആർക്കാണ് ഇഷ്ടം അല്ലാത്തത്. ആത്മാർത്ഥ നിറഞ്ഞ സ്നേഹത്തിനു ആരെങ്കിലും വില കൊടുക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെയാണ് സത്യം. ആരും അത്ര പെട്ടെന്ന് സമ്മതിച്ചു തരില്ല. കാരണം ഒന്നേയുള്ളു. സത്യത്തിന്റെ മുഖം വ്യക്തമാണ്. പറഞ്ഞത് നുണയാണോ സത്യം ആണോ എന്ന് ആർക്കും പ്രവചിക്കാനോ കണ്ടു പിടിക്കാനോ സാധിക്കില്ല. എന്താണാവോ ഈ പറഞ്ഞു വരുന്നത് എന്നാവും ചിന്തിക്കുന്നത് ല്ലേ? തല പുകച്ചു ആലോചിച്ചു നോക്കണ്ട. ഞാൻ പറഞ്ഞതേ മനുഷ്യ മനസ്സിനെ കുറിച്ചാണ്. അത് വായിച്ചു അറിയാനുള്ള യന്ത്രം വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഇടയ്ക്ക് തോന്നാറുണ്ട്? അങ്ങനെ ഒരു യന്ത്രം വരുവോ എന്ന് കണ്ടു തന്നെ അറിയണം. പലപ്പോഴും, സത്യത്തെക്കാളും നുണകളെ അല്ലെ പെട്ടെന്ന് ആരായാലും വിശ്വസിച്ചു പോകുന്നത്. ചിലരുണ്ട്, മധുരം നിറഞ്ഞ വാക്കുകൾ കൊണ്ട് കാര്യം നേടാനായി സകല പരിപാടിയും ചെയ്തിയിട്ട് വേണമെങ്കിൽ ഒന്ന് കുടുംബത്തെ ഒന്നു രണ്ട് തട്ടിലാക്കി ഒന്നും അറിയാത്ത പോലെ ഭാവ അഭിനയം കണ്ടിട്ട് ആരാണ് ആവിശ്വാസിക്കുന്നത്. സത്യം എത്രയൊക്കെ മൂടി വച്ചാലും കാലം എത്ര കഴിഞ്ഞാലും അത് മറ നിക്കി പുറത്തു കൊണ്ട് വരുക തന്നെ ചെയ്യും. നുണകൾ കൊണ്ട് ജീവിക്കുന്ന മനുഷ്യർക്ക് ജീവിതമുണ്ട്. ഒന്നുണ്ട്, അവരെ കാത്തു അവനു കൊടുക്കാൻ ഉള്ള പണിയും ഒരുക്കി കാത്തിരിക്കുന്നുണ്ടെന്ന് എന്ന കാര്യം.
എന്തിനാ ഇതൊക്കെ പറയുന്നത് എന്ന് ചോദിച്ചാൽ? അതിനു ഉത്തരം തരാൻ എന്റെ കൈയിൽ ഒറ്റ മറുപടിയെ ഉള്ളു. “കഥയിലെ കഥകൾ എല്ലാം വെറും നുണ കഥകൾ “ആണെന്നെ!.

നാട്യ ശാസ്ത്രം
ജീവിതം എന്ന മൂന്നക്ഷരം പലപ്പോഴും നമ്മളെയും വഴി തെറ്റി കൊണ്ട് പോകാറുണ്ട്. എന്താണെന്ന് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല എന്ന് തോന്നുന്നു. പച്ച പിടിച്ചു എന്ന് തോന്നുമ്പോൾ ദേ വരുന്നാടാ എന്തെങ്കിലും കഷ്ടാകാലം. ഒന്നും മുൻ കൂട്ടി പ്രവചിക്കാൻ പറ്റില്ല അത്ര തന്നെ!. നാടകത്തിലും സിനിമയിലും മികച്ച നടി, നടന് അവാർഡ് കൊടുക്കുന്നത് പോലെ ഇന്നത്തെ കാലത്തെ ചില മനുഷ്യർ ക്ക് ആ അവാർഡ് കൊടുക്കാൻ പോലും തോന്നി പോകും. അത്രക്ക് നന്നായി അല്ലെ അവർ നമ്മുടെ മുന്നിൽ തകർത്തു അഭിനയിക്കുന്നത്. നാടകത്തിൽ 2 മണിക്കൂറിൽ ആ കഥ അവസാനിച്ചു ആ വേഷം അവിടെ അഴിച്ചു വച്ചാകും തട്ടിൽ നിന്ന് ഇറങ്ങുക. ചില മനുഷ്യർ അത് തുടർന്ന് കൊണ്ടിരിക്കും. ഒരു ഭാവ വ്യത്യാസം ഇല്ലാതെ അങ്ങനെ. തിരിച്ചറിയാൻ തന്നെ വല്യ പാടാ.ഭാരതമുനിയുടെ നാട്യ ശാസ്ത്രം അരച്ചു കലക്കി കുടിച്ചത് പോലെയാ ചിലരുടെ അഭിനയം. മനുഷ്യ മനസിന്‌ ആർക്കാ പിടി കിട്ടുക. ഒരു കാര്യം ഉറപ്പാണ് എഴുത്തുകാരൻ നന്നായി ആഴത്തിൽ തന്നെ കഥയിൽ ഇറങ്ങി ചെന്നു വായനക്കാരന് അത് വായനക്ക് അപ്പുറം ആ കഥയെ നേർ ചിത്രം പോലെ കാണിച്ചു തരുന്നു.

✍രേഷ്മ ലെച്ചൂസ്

RELATED ARTICLES

Most Popular

Recent Comments