Thursday, December 26, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 02, 2024 ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 02, 2024 ചൊവ്വ

കപിൽ ശങ്കർ

🔹സംസ്ഥാന പൊലീസിന്റെ ആവശ്യം തള്ളി ധനവകുപ്പ്.കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണമെന്നുള്ള ആവശ്യവുമായി സംസ്ഥാന പൊലീസ് മേധാവിയാണ് ധനവകുപ്പിനെ സമീപിച്ചത്. 26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകള്‍ക്ക് മാത്രം 200 കോടി രൂപ നല്‍കാനുണ്ട്.ഭരണാനുമതി ഇല്ലാത്ത കുടിശികകള്‍ ഇനി അനുവദിക്കില്ലെന്നാണ്ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.

🔹തിരുവനന്തപുരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മലേഷ്യൻ എയർലൈൻസ് സർവീസുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസം ഉണ്ടായിരുന്ന മലേഷ്യൻ എയർലൈൻസിന്റെ തിരുവനന്തപുരം – ക്വലാലമ്പൂർ സർവീസ് ആഴ്ചയിൽ നാല് ആക്കി വ‍ർദ്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

🔹സുരേഷ് ഗോപിക്ക് വേണ്ടി മതവിശ്വാസത്തിന്റെ പേരിൽ വോട്ട് അഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനാണ് പരാതി നല്‍കിയത്.മാര്‍ച്ച് 30ന് ഇരിങ്ങാലക്കുട സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരു പറഞ്ഞ് സുരേഷ് ഗോപിയ്ക്ക് വോട്ട് അഭ്യര്‍ഥിച്ചെന്നാണ് പരാതി.

🔹വൈദ്യുതി നിരക്കിൽ ​കുറവ് വരുത്തി കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ. നിരക്ക് മാറ്റം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. യൂണിറ്റിന് 1.10 രൂപയാണ് കുറച്ചത് . 15 വർഷത്തിനിടെ ആദ്യമായാണ് കർണാടകയിൽ വൈദ്യുതി നിരക്ക് കുറയുന്നത്.

🔹ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തീഹാര്‍ ജയിലില്‍. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍ എത്തിച്ചത്. പ്രത്യേക ഡയറ്റിനുള്ള സൗകര്യവും, വായനക്കായി ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിനെതിരെ കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

🔹അടൂർ കടമ്പനാട്ട് രണ്ടുപേർക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കടമ്പനാട് ഗണേശ വിലാസം സ്വദേശികളായ ജോൺസൺ, കോശി എന്നിവരെയാണ് പന്നി ആക്രമിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഇരുവരും കൃഷിസ്ഥലത്തേക്ക് പോകുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഒരാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും, ഒരാളെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

🔹തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ ഏണിയിൽ നിന്നും വീണ് മരിച്ചു.അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്. അഴിമാവിൽ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തിൽ സുരേഷ്‌ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

🔹ചെ​മ്മ​ണ്ണാ​റി​ൽ മൊ​ബൈ​ൽ ഫോ​ൺ വ​ഴി അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി കൊ​ച്ചു​പു​ര​ക്ക​ൽ സി​ജോ അ​ബ്രാ​ഹ​മാ​ണ് (42) എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച 18 ലി​റ്റ​ർ മ​ദ്യ​വും ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​ഡേ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച അ​ര ലി​റ്റ​റി​ന് 700 രൂ​പ നി​ര​ക്കി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

🔹ബലാത്സംഗ കേസില്‍ വ്യാജ രേഖ ഹാജരാക്കി മുന്‍കൂര്‍ ജാമ്യം നേടിയ മലയന്‍കീഴ് മുന്‍ എസ് എച്ച് ഒ എവി സൈജുവിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സൈജു ജിഡി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈം ബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടറുടെ ഹര്‍ജിയിലാണ് നടപടി.

🔹തിരുവനന്തപുരം: വീട് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.  നെയ്യാറ്റിൻകര മരുത്തൂർ മൂന്നുകല്ലുംമൂട് ആലുനിന്ന വിള പുത്തൻവീട്ടിൽ മുഹമ്മദ് കാസിം മകൻ നൗഷാദിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയായ അതിയന്നൂർ പുന്നക്കാട് കോണത്ത് മേലെ പുതുവൽ പുത്തൻവീട്ടിൽ സുരേഷിനെയാണ് നെയ്യാറ്റിൻകര അസിസ്റ്റന്റ് സെ‌ഷൻസ് ജഡ്ജ് പാർവതി എസ് ആർ ഏഴുവർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

🔹തിരുവനന്തപുരം: ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ആറ്റിങ്ങൽ കിഴക്കേനാലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ബഡാബസാര്‍ എന്ന വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിലാണ് തീ പിടിത്തമുണ്ടായത്.
വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നായി എത്തിയ 12 യൂണിറ്റുകളുടെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഈ ബഡാബസാര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലാണ് സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നായി പാര്‍ക്കിങ് ഏരിയയുമുണ്ട്.

🔹മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. സഹോദരങ്ങളായ അറുമുഖൻ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിക്ക് തലയിൽ മടല് കൊണ്ട് അടിയേറ്റ് പരിക്കുണ്ട്. കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് ഇദ്ദേഹത്തിന് നെഞ്ചിലും പരിക്കേറ്റു. മണിയുടെ ഇടത് തോളിലാണ് വാള് കൊണ്ട് വെട്ടിയത്. ഇരുവരും നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകൾ തമ്മിലാണ് ഇന്ന് രാവിലെ തര്‍ക്കും തുടങ്ങിയത്. ഇത് പിന്നീട് പുരുഷന്മാര്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. പ്രദേശവാസികളായ മൂന്ന് പേര്‍ ആക്രമിച്ചെന്നാണ് അറുമുഖനും മണിയും പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

🔹റിയാദ്: രണ്ട് ഇന്ത്യക്കാരെ സൗദി കിഴക്കൻ പ്രവിശ്യയിലെ സ്വന്തം താമസസ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബൽജീത് സിങ് ബൽവിന്ദർ (35) എന്നിവരെയാണ് വ്യവസായ നഗരമായ ജുബൈലിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള തങ്ങളുടെ താമസസ്ഥലങ്ങളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ടൈൽ ഫിക്സിങ് തൊഴിലാളി ആയിരുന്നു രാജസ്ഥാൻ സ്വദേശി രാം പ്രസാദ്. ഭാര്യ: ജീത ദേവി, പിതാവ്: താരാ ചന്ദ്, മാതാവ്: തേജൂ ദേവി. പഞ്ചാബ് സ്വദേശി ബൽജീത് സിങ് ബൽവിന്ദറിനെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഹെവി എക്യുപ്മെൻറ് ഡ്രൈവറായിരുന്നു.

🔹സൗബിന്‍ ഷാഹിര്‍, നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആര്‍ദ്രതയും, ഹൃദയസ്പര്‍ശിയായും കൊച്ചു കൊച്ചു നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയും ഈ ചിത്രം അവതരിപ്പിക്കുന്നു. സാധാരണക്കാരനായ ബസ് കണ്‍ഡക്ടര്‍ സജീവന്റെയും മെഡിക്കല്‍ ഷോപ്പു ജീവനക്കാരിയായ ബിജി മോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്, ഇതിന്റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകള്‍ കടന്നുവരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. സജീവനേയും ബിജി മോളേയും സൗബിനും നമിതാ പ്രമോദും ആണ് അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ , എന്നിവര്‍ മറ്റ് സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു, വിനീത് തട്ടില്‍,അല്‍ഫി പഞ്ഞിക്കാരന്‍ സുദര്‍ശന്‍, ശ്രുതി ജയന്‍, ആര്യ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ജക്സന്‍ ആന്റണിയുടേതാണ് കഥ.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments