Logo Below Image
Friday, April 11, 2025
Logo Below Image
Homeകേരളംകൊണ്ടോട്ടി പ്രദേശങ്ങളിൽ 20 ലക്ഷം വിലവരുന്ന M.D.M.A യുമായി കൊണ്ടോട്ടി സ്വദേശി പിടിയിൽ.

കൊണ്ടോട്ടി പ്രദേശങ്ങളിൽ 20 ലക്ഷം വിലവരുന്ന M.D.M.A യുമായി കൊണ്ടോട്ടി സ്വദേശി പിടിയിൽ.

കൊണ്ടോട്ടി പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി. കൊണ്ടോട്ടി മുതുവല്ലൂർ നെല്ലിക്കുന്നു വീട്ടിൽ ആകാശ് (22) ആണ് പിടിയിലായത്. ഇയാളിൽ വിപ്പനക്കായി കൊണ്ടുവന്ന 550 ഗ്രാം എം.ഡി.എം.എയും 895 ഗ്രാം കഞ്ചാവും പിടികൂടി.

നീറാട് നെല്ലിക്കുന്ന് ഭാഗത്തു നിന്നും ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. രണ്ട് ഇലക്ട്രോണിക്ക് ത്രാസുകളും ഇയാളിൽ നിന്നും പിടികൂടു യിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉൽപാദനം എന്നിവ തടയുന്നതിനായി നടന്നു വരുന്ന പ്രത്യേക ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

രണ്ട് വർഷത്തോളമായി ലഹരി കടത്ത് സംഘത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇയാൾ ഉൾപ്പെട്ട സംഘം ബാംഗ്ലൂരിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്ന് മലപ്പുറം , കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വില്പന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ സോഷ്യൽ മീഡിയയിയിലെ വിവിധ ആപ്പുകൾ ഉപയോഗിച്ച് ആവശ്യക്കാരെ കണ്ടെത്തി ലഹരി മരുന്ന് വില്പന നടത്തി വന്നിരുന്നത്.

ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി പി.കെ. സന്തോഷ്, നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി സിബി, കൊണ്ടോട്ടി ഇൻസ്പക്ടർ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സബ് ഇൻസ്പക്ടർ ജിഷിൽ ഡാൻസാഫ് ടീമംഗങ്ങളായ പി. സഞ്ജീവ്, രതീഷ് ഒളരിയൻ, മുഹമ്മദ് മുസ്തഫ, സുബ്രഹ്മണ്യൻ, സബീഷ് എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്റ്റേഷനിലെ അജിത്ത്, അബ്ദുള്ള ബാബു എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ