Saturday, December 21, 2024
Homeകേരളംകെഎസ്ആര്‍ടിസി ബസ് കിലോമീറ്ററുകളോളം കണ്ടക്ടറില്ലാതെ ഓടി; ബസില്‍ കയറാന്‍ മറന്ന കണ്ടക്ടര്‍ പിന്നാലെ ഓട്ടോ പിടിച്ചെത്തി.

കെഎസ്ആര്‍ടിസി ബസ് കിലോമീറ്ററുകളോളം കണ്ടക്ടറില്ലാതെ ഓടി; ബസില്‍ കയറാന്‍ മറന്ന കണ്ടക്ടര്‍ പിന്നാലെ ഓട്ടോ പിടിച്ചെത്തി.

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഏഴ് കിലോമീറ്ററോളം ഓടിയത് കണ്ടക്ടറില്ലാതെ. ബസെടുക്കുമ്പോള്‍ കയറാന്‍ മറന്ന കണ്ടക്ടര്‍ പിന്നെ ഓട്ടോ പിടിച്ചാണ് എത്തിയത്. ഷൊര്‍ണൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് രസകരമായ സംഭവം.

ബസെടുത്ത് ഏറെ നേരം കഴിഞ്ഞ് കുളപ്പുളളിയും കൂനത്തറയും പിന്നിട്ടപ്പോഴാണ് ആരും ടിക്കറ്റ് ചോദിച്ച് വന്നില്ലെന്ന കാര്യം യാത്രക്കാര്‍ ഓര്‍ത്തത്. ഡ്രൈവറോട് കാര്യമന്വേഷിച്ചപ്പോഴാണ് അക്കിടി പറ്റിയതായി മനസിലായത്.

ഏഴ് കിലോമീറ്ററോളം സഞ്ചരിച്ച് കഴിഞ്ഞ ബസില്‍ നിന്ന് യാത്രക്കാര്‍ പലരും ഇറങ്ങിയിരുന്നു. എന്തായാലും കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ കണ്ടക്ടര്‍ പിന്നാലെ ഓടിപിടിച്ചെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments