Saturday, September 28, 2024
Homeകേരളംപൂതനാമോക്ഷം ഹിന്ദിയിൽ

പൂതനാമോക്ഷം ഹിന്ദിയിൽ

കോട്ടയ്ക്കൽ.–“സ്വർഗപുരി ഭി ലജ്ജിത് ഹോഗെ ഗോകുൽ കി ഇസ് ഝവി കെ സാമ് നേ……. “പൂതനാമോക്ഷം” ആട്ടക്കഥ ഹിന്ദിയിലേക്കു മൊഴിമാറ്റി അവതരിപ്പിച്ചപ്പോൾ ആസ്വാദകർക്കത് നവ്യാനുഭവമായി. മുംബൈ ഡോംബിവിലിയിലെ പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിലാണ് കേരളത്തിന്റെ തനതുകലയായ കഥകളി വേറിട്ടരീതിയിൽ അവതരിപ്പിച്ചത്. കഥകളിപ്പദങ്ങൾ ആദ്യമായാണ് ഹിന്ദിയിലേക്കു മൊഴി മാറ്റുന്നത്. അനിൽ പൊതുവാളിന്റെ നേതൃത്വത്തിൽ മുംബൈയിലുള്ള സൃഷ്ടി എന്ന സംഘടനയാണ് കലാരൂപത്തിനു വേറിട്ട മുഖം നൽകിയത്.

ഉണ്ണിക്കൃഷ്ണ പൊതുവാളാണ് ആശയം മുന്നോട്ടുവച്ചത്. ഡോ. സംഗീത പൊതുവാൾ പാട്ടുകൾ ഹിന്ദിയിലേക്കു മാറ്റാമെന്നേറ്റു. മറുനാട്ടുകാർക്കു പെട്ടെന്നു മനസ്സിലാക്കാൻ പറ്റുന്ന കഥ എന്ന നിലയിലാണ് ഏക കഥാപാത്രം മാത്രമുള്ള “പൂതനാമോക്ഷം” തിരഞ്ഞെടുത്തത്. ഒട്ടേറെ അരങ്ങുകളിൽ “പൂതന”യായി തകർത്താടിയ താരാവർമ എന്ന കലാകാരി മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി. നെടുമ്പള്ളി കൃഷ്ണമോഹനാണ് പാട്ടുകൾ പാടിയത്. മദ്ദളത്തിൽ പരമേശ്വരൻ നമ്പീശനും ചെണ്ടയിലും ഇടയ്ക്കയിലും പനമണ്ണ ശശിയും പശ്ചാത്തലവാദ്യമൊരുക്കി. കർണാടിക് രാഗങ്ങൾക്കു പകരം കൂടുതലും വൃന്ദാവൻ സാരംഗ്, ഹമീർ കല്യാണി, ജോഗ്, ദേശ് തുടങ്ങിയ ഹിന്ദുസ്ഥാനി രാഗങ്ങളാണ് ഉപയോഗിച്ചത്. അതും ആസ്വാദകരുടെ മനം നിറച്ചു.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments