Friday, December 27, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 26 | വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 26 | വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

 

എല്ലാ ജോലിയും കൂലിക്കു വേണ്ടി മാത്രം ആയിരിക്കരുത്
———————————————————————————

താൻ നിർമ്മിച്ച ‘പിയാത്ത’ ശില്പം, മൈക്കലാഞ്ചലോ, ദേവാലയത്തിലേക്കു കൊണ്ടുവരികയായിരുന്നു. കുറച്ചു ജോലിക്കാരും തന്നെ സഹായിക്കാൻ കൂടെ യുണ്ടായിരുന്നു. ദേവാലയ മുറ്റത്തെത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം ജോലിക്കാരോടു നന്ദി പറഞ്ഞ് അവരെ യാത്ര അയയ്ക്കാനൊരുങ്ങി. അപ്പോൾ, അവർ ചോദിച്ചു: “ഞങ്ങൾ ഈ ശില്പം ഒന്നു കണ്ടോട്ടെ?” മൈക്കലാഞ്ചലോ, അവർക്കായി ആ ശില്പം ആദ്യമായി അനാവരണം ചെയ്തു.

ലോകത്തിൻ്റെ മുഴുവൻ സ്നേഹവും ഉൾക്കൊള്ളുന്ന അമ്മയുടെ കണ്ണുകളിലേക്കു നോക്കി അവർ നിന്നു. അവർ പോകാൻ തുടങ്ങിയപ്പോൾ, മൈക്കലാഞ്ചലോ അവർക്കു കുറച്ചു പണം നൽകി. അവർ പറഞ്ഞു: “ഞങ്ങൾക്കു പ്രതിഫലം വേണ്ട. ഈ ശില്പം കണ്ടതാണ്, അതും, മറ്റുള്ളവർ കാണുന്നതിനു മുമ്പ് ആദ്യമായി കണ്ടതാണ് ഞങ്ങൾക്കുള്ള പ്രതിഫലം.

എല്ലാ ജോലിയും, കൂലിക്കു വേണ്ടി മാത്രം ആയിരിക്കരുത്. ചിലതെങ്കിലും, നമുക്കു ആത്മസംതൃപ്തിയും, കർമ്മസാഫല്യവും നൽകുന്നത് ആയിരിക്കണം.
കണക്കു പറഞ്ഞു വാങ്ങുന്ന കാൽ പണം, അന്നത്തെ അന്നത്തിനുള്ള വക നൽകിയേക്കാം? എന്നാൽ അത് ആത്മ നിർവൃതി നൽകണം എന്നില്ല. ആരേയും അവർക്കുള്ള പണത്തിൻ്റെ പേരിൽ മാത്രം അളക്കുകയോ, അവരുടെ നിക്ഷേപ സഞ്ചിയുടെ വലുപ്പത്തിനനുസരിച്ചു മാത്രം, വിധിയെഴുതുകയോ ചെയ്യരുത്. എത്രയധികം കൂലി കിട്ടിയാലും, അടിമകൾക്കു സന്തോഷവുണ്ടാകുമോ? അവരുടെ യഥാർത്ഥ അഭിലാഷം, സ്വതന്ത്ര്യത്തിനു വേണ്ടി ആയിരിക്കില്ലെ?

ജീവിക്കാനുള്ള വരുമാനം നൽകുന്നുവെന്നതിൻ്റെ പേരിൽ, ജീവിതം പിടിച്ചു വാങ്ങുന്ന യജമാനന്മാർ, അവരുടെ ജീവിക്കാനുള്ള അവകാശം, നിഷേധിക്കുകയാണ്. കൂലി നൽകുന്നവരേക്കാൾ കരുണയും കരുതലും നൽകുന്നവർക്കു വേണ്ടി ജീവനും ജീവിതവും നൽകാനായിരിക്കും, അവരുടെ കൂടെ നിൽക്കുന്നവർക്കു താൽപര്യം.

കർമ്മം പൂർത്തിയാകുമ്പോൾ, കണ്ണുകളിൽ ഒരു തിളക്കവും ശേഷിക്കുന്നില്ലെങ്കിൽ അതു ജോലി ചെയ്യുന്നവർക്കും, ചെയ്യിപ്പിക്കുന്നവർക്കും ഉള്ള ഒരു മുന്നറിയിപ്പാണ്: എവിടെയോ നഷ്ടപ്പെട്ട ആത്മാഭിമാനത്തിൻ്റേയും ആത്മനിർവൃതിയുടേയും, മുന്നറിയിപ്പ്.

ജഗദീശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments