തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണയും യു.ഡി.എഫ്. തരംഗം ഉണ്ടാകുമെന്ന് സൂചന നല്‍കി മാതൃഭൂമി ന്യൂസ്-P MARQ അഭിപ്രായ സര്‍വ്വേ. ഫലം പ്രവചിച്ച തിരുവനന്തപുരം, കാസര്‍കോട്, ആറ്റിങ്ങല്‍, ചാലക്കുടി,വയനാട്,കൊല്ലം, മണ്ഡലങ്ങളില്‍ യു.ഡി.എഫ്. വിജയിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്നാല്‍ കണ്ണൂരില്‍ സിറ്റിങ് സീറ്റ് യു.ഡി.എഫിനെ കൈവിടുമെന്നാണ് സര്‍വ്വേ പറയുന്നത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ജയരാജന്‍ വിജയിക്കുമെന്നാണ് പ്രവചനം.
മാര്‍ച്ച് മൂന്ന് മുതല്‍ 17 വരെ നടത്തിയ സര്‍വ്വേയില്‍ 25,821 സാമ്പിളുകളാണ് ശേഖരിച്ചത്. കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ സര്‍വ്വേ ഫലമാണ് ഇന്ന് പുറത്തുവിട്ടത്. അടുത്ത ഏഴ് മണ്ഡലങ്ങളുടെ ഫലം ബുധനാഴ്ച സംപ്രേക്ഷണം ചെയ്യുമെന്നും മാതൃഭൂമി വ്യക്തമാക്കുന്നു.
തിരുവനന്തപുരം
ശശി തരൂര്‍ (UDF)- 37%
പന്ന്യന്‍ രവീന്ദ്രന്‍ (LDF)- 34 %
രാജീവ് ചന്ദ്രശേഖര്‍ (NDA)- 27%
കാസര്‍കോട്
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (UDF)- 41%
എം.വി.ബാലകൃഷ്ണന്‍ (LDF)- 36%
എം.എല്‍.അശ്വതി (NDA)- 21%
ആറ്റിങ്ങല്‍
അടൂര്‍ പ്രകാശ് (UDF)- 36%
വി.ജോയി (LDF)- 32%
വി.മുരളീധരന്‍ (NDA)- 29%
ചാലക്കുടി
ബെന്നി ബെഹനാന്‍ (UDF)- 42%
സി.രവീന്ദ്രനാഥ് (LDF)- 37%
കെ.എ.ഉണ്ണികൃഷ്ണന്‍ (NDA)-19%
വയനാട്
രാഹുല്‍ ഗാന്ധി (UDF)- 60%
ആനി രാജ (LDF)- 24%
എന്‍ഡിഎ (സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല)-13%
കൊല്ലം
എന്‍.കെ.പ്രേമചന്ദ്രന്‍(UDF) – 49%
എം.മുകേഷ് (LDF)- 36%
എന്‍ഡിഎ (സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല)- 14%
കണ്ണൂർ
എം.വി.ജയരാജന്‍ (LDF)- 42%
കെ.സുധാകരന്‍ (UDF)- 39%
സി.രഘുനാഥ്-17%.
കേരളത്തില്‍ ഏറ്റവുമധികം പിന്തുണയുള്ളത് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നാണ് സര്‍വ്വേ പറയുന്നത്. രാഹുല്‍ ഗാന്ധിയെ 32 ശതമാനം ആളുകള്‍ പിന്തുണച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 16 ശതമാനം മാത്രമാണ് പിന്തുണച്ചിരിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ പിന്തുണ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിട്ടുണ്ട്, 24 ശതമാനം.
മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ ജനപ്രിയ നേതാവെന്ന് സര്‍വ്വേ പറയുന്നു. 31 ശതമാനം പേര്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു. രണ്ടാം സ്ഥാനത്ത് 14 ശതമാനം പേരുടെ പിന്തുണയോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുപോരെ നില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്.
തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം തൂത്തുവാരുമെന്ന് സര്‍വ്വേ പ്രവചനം. 36 മുതല്‍ 39 സീറ്റുകള്‍ വരെ ഇന്ത്യ സഖ്യം നേടും. എന്‍ഡിഎ സഖ്യത്തിന് പരമാവധി രണ്ട് സീറ്റുകള്‍ വരെയാണ് ലഭിക്കുകയെന്നും സര്‍വ്വേ പറയുന്നു. അതേ സമയം എ.ഐ.എ.ഡി.എം.കെ. സഖ്യത്തിന് സീറ്റുകളൊന്നും ലഭിക്കില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.