Sunday, November 24, 2024
HomeKeralaവയനാട്ടിൽ ഫ്ലവർ ഷോ തുടങ്ങി, പോകേണ്ടേ? ദാ കെഎസ്ആർടിസി റെഡിയാണ്.

വയനാട്ടിൽ ഫ്ലവർ ഷോ തുടങ്ങി, പോകേണ്ടേ? ദാ കെഎസ്ആർടിസി റെഡിയാണ്.

മലപ്പുറം: വയനാട് അമ്പലവയലിൽ ആരംഭിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം കാണാൻ കുറഞ്ഞ ചെലവിൽ യാത്രാ പാക്കേജുമായി കെഎസ്ആർടിസി മലപ്പുറം ജില്ലാ ടൂറിസം സെൽ. വർണവിസ്മയം തീർക്കുന്ന പുഷ്‌പോത്സവം ജനുവരി ഒന്ന് മുതൽ 15 വരെയാണ് നടക്കുക. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലാണ് പ്രദർശന വിപണനമേള ഒരുക്കിയിരിക്കുന്നത്.

ജനുവരി ഏഴിന് പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നും 13ന് മലപ്പുറം ഡിപ്പോയിൽ നിന്നുമാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.ഒൻപതാം വളവ് വ്യൂ പോയിന്റ്, ചങ്ങലമരം, എടക്കൽ ഗുഹ, അമ്പലവയൽ, പൂപ്പൊലി, കാരാപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്ന രീതിയിൽ ക്രമീകരിച്ച പാക്കേജിന് നിലമ്പൂർ- 580, പെരിന്തൽമണ്ണ- 580, മലപ്പുറം- 600, പൊന്നാനി- 650 എന്നിങ്ങനെയാണ് നിരക്കുകൾ. ഭക്ഷണം, എൻട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജിൽ ഉൾപ്പെടില്ല.

സ്വദേശത്തും വിദേശത്തുമുള്ള വിവിധയിനം പുഷ്പഫല പ്രദർശനം, പെറ്റ് സ്റ്റാൾ, വിപണന സ്റ്റാളുകൾ, കാർണിവൽ ഏരിയ, കിഡ്‌സ് പ്ലേ ഏരിയ, ഭക്ഷ്യ മേള തുടങ്ങി 12 ഏക്കറിലായി നിരവധി കാഴ്ചകളാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9447203014 എന്ന നമ്പറിൽ ബന്ധപ്പെടാം. മലപ്പുറം ജില്ലയിൽനിന്ന് കെഎസ്ആർടിസി നടത്തിയ മൂന്നാർ, വയനാട് ഉൾപ്പെടെയുള്ള ട്രിപ്പുകൾ വലിയ ഹിറ്റായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments