Saturday, December 7, 2024
HomeKeralaഇരട്ട പൊലീസ് ഗറ്റപ്പിൽ ടൊവിനോ തോവസ്: അന്വേഷിപ്പിൻ കണ്ടെത്തും പുതിയ പോസ്റ്റർ എത്തി.

ഇരട്ട പൊലീസ് ഗറ്റപ്പിൽ ടൊവിനോ തോവസ്: അന്വേഷിപ്പിൻ കണ്ടെത്തും പുതിയ പോസ്റ്റർ എത്തി.

ടൊവിനോ തോമസ്സിന്റെ ഇരട്ട ഗറ്റപ്പുമായി അന്വേഷി പ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
രണ്ടു ഗറ്റപ്പും പൊലീസ് വേഷത്തിലാണ്.
പൊലീസ് ഡിപ്പാർട്ട്മെന്റ് മെന്റിൽൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ആനന്ദ് എന്ന കഥാപാതത്തെയാണ് ടൊവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചെറുപ്പത്തിന്റെ ആവേശവും , ആത്മാർത്ഥതയും ഒക്കെ കോർത്തിണക്കിയാണ് ഈ കഥാപാതത്തെ യവ്വനത്തിന്റെ പ്രതീതിയായി അവതരിപിക്കുന്നത്.

നവാഗതനായ ഡാർവിൻ കുര്യാക്കോസ്സാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രേക്ഷകനെ ഉദ്യേഗ ത്തിന്റെ മുൾമുനയിൽ നിർത്തും വിധത്തിലുള്ള മുഹൂർത്തങ്ങളോടെയാണ് ഈ ചിത്രത്തിന്റെ അവതരണം
പ്രമാദമായ രണ്ടു മരണങ്ങളാണ് എസ്.ഐ
ആനന്ദിന്റെ മുന്നിലുള്ളത്
ആ കേസിന്റെ അന്വേഷണങ്ങൾക്കിടയിലെ ദുരൂഹതകൾ ഈ ചിത്രത്തിന്റെ കഥാ പുരോഗതിയിൽ ഏറെ നിർണ്ണായകമാകുന്നു.
എഴുപതോളം വരുന്ന താരനിര , നൂറോളം ദിവസം നീണ്ടു നിന്ന ചിതീകരണം, വലിയ മുതൽ മുടക്ക്.

സമീപകാലത്തെ ഏറ്റവും വലിയ പൊലീസ് സ്റ്റോറിയായിരിക്കും ഈ ചിത്രം
സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ് ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, കേട്ടയം നസീർ, അർത്ഥനാ ബിനു, ജയ്സ് ജോർജ് . അശ്വതിമനോഹരൻ. റീനി ശരണ്യ.എന്നിവരും പ്ര മഴധാന താരങ്ങളാണ്
ജിനു വി.ഏബ്രഹമിൻ്റെ താണ് തിരക്കഥ
ഗാനങ്ങൾ – സന്തോഷ് വർമ്മ
സംഗീതം _സന്തോഷ് നാരായണൻ
ഛായാഗ്രഹണം – ഗൗതം ശങ്കർ.
എഡിറ്റിംഗ് – സൈജു ശീധർ.

കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് – സജി കാട്ടാക്കട
കോസ്റ്റും – ഡിസൈൻ സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.
തീയേറ്റർ ഓഫ്ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമ യുടെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഈ ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments