ശരിയായ രീതിയില്‍ ശരീരത്തിലേക്ക് വെള്ളം എത്തിയില്ലെങ്കിലും രാവിലത്തെ ആഹാരം ഒഴിവാക്കുന്നതും തലച്ചോറിന് ഡാമേജ് ഉണ്ടാകും. നല്ല രീതിയില്‍ വെള്ളം കുടിക്കുക. വെള്ളത്തിന്റെ അളവ് കുറയുന്നതനുസരിച്ച് തലച്ചോറിന് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു.
രാവിലത്തെ ആഹാരം ഒഴിവാക്കുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുന്നു. ചിലര്‍ ഉറങ്ങുമ്പോള്‍ തലയില്‍ കൂടി പുതച്ചാണ് കിടക്കുക ഇങ്ങനെ ചെയ്യുമ്പോള്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ ലഭിക്കാതെ വരികയും തലച്ചോറിന് ബാധിക്കാന്‍ സാധ്യതയുമുണ്ട്.
മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് പോഷക സമൃദ്ധിയായ ഭക്ഷണം ആവശ്യമാണ്. പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നത് വളരെ നല്ലതാണ്. പച്ചക്കറികളും ബീന്‍സും തലച്ചോറിന്റെ സുഹൃത്തുക്കളാണ്. ശരിയായ രീതിയില്‍ ഉറക്കം, വ്യായാമം ഇവയും അത്യാവശ്യമാണ്.
ഫാസ്റ്റ് ഫുഡ്കളിലും ചിപ്സുകളിലും ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന അളവിലുള്ള സോഡിയം ബ്രയിനില്‍ ഡാമേജ് ഉണ്ടാക്കുന്നു. പല അവസ്ഥകളിലും സോഡിയം വളരെ അപകടകാരിയാണ്. അതുകൊണ്ട് തുടര്‍ച്ചയായി ബേക്കറി സാധനങ്ങള്‍, മധുര പലഹാരങ്ങള്‍, ഉപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍ ഇവ കൂടുതലായി ഉപയോഗിക്കുന്ന ആളുകള്‍ക്കാണ് കൂടുതലായി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
ആരോഗ്യകരമായ ഭക്ഷണം നല്ല രീതിയില്‍ പാകം ചെയ്ത് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. പാക്കിംഗ് ചെയ്തു വരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് നമ്മുടെ തലച്ചോറിനെ ബാധിക്കുന്നു.
കൂടുതല്‍ നേരം ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്ഫോണ്‍ അല്ലെങ്കില്‍ ഇയര്‍ഫോണ്‍ വെക്കുന്നതും തലച്ചോറിനെ ബാധിക്കുന്നു. വളരെ കുറഞ്ഞു വെളിച്ചത്തില്‍ നമ്മള്‍ എന്തെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചു ചെയ്യുമ്പോള്‍ ഉദാഹരണമായി മറ്റു ലൈറ്റുകള്‍ ഇല്ലാതെ കമ്പ്യൂട്ടറില്‍ വര്‍ക്ക് ചെയ്യുന്നതുപോലെയുള്ളവ. ഇതുപോലെ ആകുമ്പോള്‍ സ്‌ട്രെയിന്‍ കാരണം തലവേദനയാണ് നമുക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ശീലങ്ങള്‍ നമ്മള്‍ ഉപേക്ഷിക്കേണ്ടതാണ്.