ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്) കമ്മിറ്റി ഉദ്ഘാടനം ജനുവരി 27ന് മാപ് ഐസിസി ബില്‍ഡിംഗില്‍ വെച്ച് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മാപ് ഭാരവാഹികളും ഫൊക്കാന, ഫോമ എന്നീ സംഘടനകളിലെ നേതാക്കളും പങ്കെടുക്കും. ചടങ്ങില്‍ പുതിയ കമ്മിറ്റി ഭാരവാഹികള്‍ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും. ഉദ്ഘാടനച്ചടങ്ങിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും തന്നെ ഫിലാഡല്‍ഫിയ മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. 2024 ല്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുവാനും പുതിയ ആശയങ്ങള്‍ നടപ്പിലാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും അനുയോജ്യമായൊരു ടീമിനെ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് പ്രതികരിച്ചു. സമാഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. അതിഥികള്‍ക്കായി കള്‍ച്ചറല്‍ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്.
2024 വര്‍ഷത്തെ പുതിയ അംഗങ്ങള്‍:
പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, വൈസ് പ്രസിഡന്റ് കൊച്ചുമോന്‍ വയലത്ത്, സെക്രട്ടറി സ്റ്റാന്‍ലി ജോണ്‍, ജനറല്‍ സെക്രട്ടറി ബെന്‍സണ്‍ വര്‍ഗ്ഗീസ് പണിക്കര്‍, ട്രഷറര്‍ ജോസഫ് കുരുവിള, അക്കൗണ്ടന്റ് ജിജു കുരുവിള. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്: ജോണ്‍ സാമുവല്‍, അലക്സ് അലക്സാണ്ടര്‍, ഷാലു പുന്നൂസ്, തോമസ് ചാണ്ടി,
ചെയര്‍ പേര്‍സണ്‍സ്: ആര്‍ട്സ്-മിലി ഫിലിപ്പ്, സ്പോര്‍ട്സ്-ലിജോ ജോര്‍ജ്, യൂത്ത്-സാഗര്‍ ജോണ്‍സ്, പബ്ലിസിറ്റി ആന്‍ഡ് പബ്ലിക്കേഷന്‍സ്-സജു വര്‍ഗ്ഗീസ്, എജുക്കേഷന്‍ ആന്‍ഡ് ഐടി-ഫെയ്ത് മരിയ എല്‍ദോ, മാപ് ഐസിസി-ഫിലിപ്പ് ജോണ്‍, ചാരിറ്റി ആന്‍ഡ് കമ്യൂണിറ്റി-ലിബിന്‍ കുര്യന്‍ പുന്നശ്ശേരി, ലൈബ്രറി-ജോണ്‍സണ്‍ മാത്യു, ഫണ്ട് റെയ്സിംഗ്-തോമസ് കുട്ടി വര്‍ഗ്ഗീസ്, മെമ്പര്‍ഷിപ്പ്-എല്‍ദോ വര്‍ഗ്ഗീസ്, വുമണ്‍സ് ഫോറം-ദീപാതോമസ്.
ഏലിയാസ് പോള്‍, അനു സ്‌കറിയ, ബിനു ജോസഫ്, ദീപു ചെറിയാന്‍, ജെയിംസ് പീറ്റര്‍, ലിസി തോമസ്, മാത്യു ജോര്‍ജ്, റോജിഷ് സാമുവല്‍, റോയ് വര്ഗീസ്, സാബു സ്‌കറിയ, സന്തോഷ് ഫിലിപ്പ്, ഷാജി സാമുവല്‍, സിജു ജോണ്‍, സോബി ഇട്ടി, വിന്‍സെന്റ് ഇമ്മാനുവല്‍ എന്നിവരാണ് പുതിയ കമ്മിറ്റി മെമ്പേര്‍സ്. ജേക്കബ് സിഉമ്മന്‍, മാര്‍ഷല്‍ വര്‍ഗീസ് എന്നിവരെ ഓഡിറ്റേഴ്സ് ആയും തിരഞ്ഞെടുത്തു.