കോട്ടയ്ക്കൽ.നഗരസഭയുടെ പുതിയ ഭരണസമിതിക്കു വെല്ലുവിളിയായി പൂർത്തിയാകാത്ത ഒട്ടേറെ പദ്ധതികൾ. ബസ് സ്‌റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിടമുറികളുടെ ലേലം, മിനി സ്‌റ്റേഡിയം പൂർത്തീകരണം, മാലിന്യം, ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കൽ തുടങ്ങിയ അനവധി പ്രശ്നങ്ങളാണ് പരിഹാരമാകാതെ കിടക്കുന്നത്.
സ്റ്റാൻഡ് തുറന്നുകൊടുത്തിട്ടു 7 മാസം കഴിഞ്ഞെങ്കിലും കടമുറികളുടെ ലേലം പൂർത്തിയായിട്ടില്ല. ഭരണകക്ഷിയായ ലീഗിലെ വിഭാഗീയതയാണ് ഇതിനു തടസ്സമായി പറയുന്നത്. സ്റ്റാൻഡ് നവീകരണത്തിനായി പൊളിച്ചുമാറ്റിയ കെട്ടിടത്തിലെ വ്യാപാരികളെ പോലും പുതിയ കെട്ടിടത്തിൽ പുനരധിവസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
കാവതികളത്തെ വയലിൽ പൊതുസ്‌റ്റേഡിയം നിർമിക്കാൻ നിർവാഹമില്ലാത്ത സാഹചര്യത്തിലാണ് വലിയപറമ്പിലെ പൊതുസ്ഥലത്ത് മിനിസ്റ്റേഡിയം ഒരുക്കുകയെന്ന ആശയം ഉയർന്നുവന്നത്. 4 വർഷം മുൻപ് പണി തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. കൂടുതൽ ഫണ്ട് വകയിരുത്തി നിർമാണം ത്വരിതപ്പെടുത്തണമെന്ന് വിവിധ സംഘടനകൾ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്.
ടൗണിലെയും മറ്റും മാലിന്യം ശരിയായവിധം സംസ്കരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പാഴ്
വസ്തുക്കൾ വിവിധയിടങ്ങളിലായി കൂടിക്കിടക്കുന്നു. മൈലാടിയിലെ പൊതുസ്ഥലത്ത് കുറ്റമറ്റരീതിയിൽ മാലിന്യം സംസ്കരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ കാലങ്ങളായി പറയുന്നതാണ്. നാട്ടുകാരുടെ യോഗം വിളിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
ടൗണിലെ ഗതാഗതക്കുരുക്ക് ഭാഗികമായെങ്കിലും പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ല. സ്റ്റാൻഡിനോടു ചേർന്നു പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്നും ടൗണിൽ കൂടുതൽ ഹോംഗാർഡിനെ നിയമിക്കണമെന്നുമുള്ള ആവശ്യത്തിന് പഴക്കമുണ്ട്.
– – – – – – – –
കോട്ടയ്ക്കലിൽ ഒട്ടേറെ പ്രശ്നങ്ങൾ
RELATED ARTICLES