കോന്നി : മലയോര നാടിന്‍റെ ആഘോഷ രാപ്പകലുകൾക്ക് അരങ്ങുണരുന്നു. കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന വ്യാപാര – വിജ്ഞാന – പുഷ്പോത്സവ കലാമേളയായ കോന്നി ഫെസ്റ്റ് ജനുവരി 18 മുതൽ 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
വ്യാപാര രംഗത്ത് പുതിയ കാഴ്ചപ്പാടുകളുമായി 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഊട്ടി പൂക്കൾ ഉൾപ്പെടെ പൂക്കളുടെ വർണ്ണവിസ്മയം, വൈവിധ്യങ്ങളുടെ രുചിക്കൂട്ട് ഒരുക്കി വിശാലമായ ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കുവാൻ അമ്യൂസ്മെൻറ് പാർക്ക്, കുതിര സവാരി, ലോക പ്രശസ്ത കലാകാരന്മാർ അണിചേരുന്ന മെഗാ കലാമേളകൾ, തദ്ദേശിയ കലാപ്രതിഭകൾ അണിനിരക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങൾ, ചിത്രരചന – ചലച്ചിത്രഗാനാലാപനം -തിരുവാതിര കളി മത്സരങ്ങൾ തുടങ്ങി 10 ദിനങ്ങൾ ഇനി ആഘോഷമാക്കുവാൻ കോന്നി ഫെസ്റ്റ് വേദി ഉണരുന്നു.
ജനുവരി 18 വൈകിട്ട് 5 മണിക്ക് കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെച്ച് അഡ്വ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു. വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനായി ലോക പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ആൻറോ ആൻറണിഎം പി ,ബിഗ് ബോസ് താരം അനിൽ മാരാർ, സിനിമാ-സീരിയൽ താരങ്ങളായ പാർവ്വതി ആർ കൃഷ്ണ, പാർവ്വതി അയ്യപ്പദാസ്, പ്രിതി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.
കോന്നി ഫെസ്റ്റ് കൂടാതെ മെറിറ്റ് ഫെസ്റ്റ്, കോന്നി ഓണം തുടങ്ങിയ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്ത് കോന്നിയിൽ സജീവമായി നിൽക്കുന്ന കോന്നികൾച്ചറൽ ഫോറമാണ് സംഘാടകർ