Friday, October 18, 2024
Homeകഥ/കവിതതമ്പുരാൻ (കവിത) ✍ശ്രീ

തമ്പുരാൻ (കവിത) ✍ശ്രീ

ശ്രീ

ശക്തിയാർജ്ജിച്ചൊരാ തമ്പുരാനുമ്മറ-
ക്കോലായിൽ ചാരുകസേരയിൽ
വാണനാളിൽ
കള്ളവും ചതികളും ഏതുമില്ലാതെ
സർവ്വരും ഹർഷമായ് വാണിരുന്നൂ..

കാലങ്ങൾക്കിപ്പുറം പാണൻ
കഥയോർത്ത്
പാടുവാനില്ലത്തു ചെന്നനേരം
ശക്തി ക്ഷയിച്ചൊരു പൊൻമാളിക
മാത്രം
കണ്ടൊരീ പാണൻ്റെ കൺ നിറഞ്ഞു..

പ്രൗഡിയേതുമില്ല മക്കൾതൻ
മുന്നിലായ്
പ്രാണനായ് വാഴ്ത്തിയ
തമ്പുരാനേ
നിന്നുടെ നിലവറ നിറയ്ക്കാതെ
പാണൻ്റെ
വയറു നിറപ്പിച്ചുയെൻ തമ്പുരാൻ….

ഇരവും പകലുകളെത്ര കൊഴിഞ്ഞാലും
പേമാരി വന്നൊരിയില്ലം നശിച്ചാലും
എന്നുമീ പാണൻ്റെ
ഹൃത്തടത്തിനുള്ളിൽ
എൻ തമ്പ്രാൻ വാഴും പ്രൗഢിയോടെ …

✍ശ്രീ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments