ജൂൺമാസത്തിലെ ആദ്യകുളിർമഴയിൽ കണികാണുന്ന അവളുടെ കുഞ്ഞി കണ്ണുകളിൽ നോക്കി നിറ പുഞ്ചിരിയായിയോടെ അവളുടെ അമ്മ അവൾക്ക് പുത്തനുടുപ്പുകളും പുതിയ പുസ്തകസഞ്ചികളും നൽകി. അവളുടെ ആദ്യ വിദ്യാലയപടിക്കൽ ചവിട്ടുന്നന്ന് തന്റെ അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചായിരുന്നു.
സന്തോഷമായി തന്റെ അച്ഛന്റെ അമ്മയുടെയും കൂടെ പോകുമ്പോൾ അവൾക്ക് അറിയില്ലാരുന്നു അപ്പോൾ അവർ തിരികെപോകുമെന്നത്.
തനിച്ചാക്കി പോയി എന്നാ അവളുടെ തോന്നൽ പിന്നെയും അവളെ അലട്ടി തുടങ്ങി.
കൺമുന്നിൽ നിന്നും മായുവോളം അമ്മയെയും അച്ഛനെയും നോക്കി നിന്ന്.
പിന്നെ അവളുടെ ആശ്വാസം ഒന്ന് മാത്രം.
അമ്മ പോയപ്പോൾ കവിളിൽ ഒരു മുത്തം കൊടുത്തിട്ടു പറഞ്ഞു ഞങൾ പോയിട്ടു വരാം എന്ന്.
ആ കുറച്ചുനേരത്തെ കാത്തിരിപ്പ് അവൾക്ക് തോന്നി പോയത് വർഷങ്ങൾ പോലെയാണ്.
അപ്പോഴാണ് അവളുടെ തൊട്ടടുത്തിരുന്ന ഒരു കുട്ടി അവളോട് പേര് ചോദിച്ചത്
പതറിയ സ്വരത്തിൽ പറഞ്ഞു എന്റെ പേര് ഗീതു.
ഉള്ളിലെ ഭയമൊക്കെ മാറി തുടങ്ങി സങ്കടങ്ങളും തനിച്ചായി എന്ന തോന്നലും മാറി.
എന്ത് പറഞ്ഞാലും ഓർത്തുവെക്കൻ ഒരു പ്രേത്യേക കഴിവുണ്ടായിരുന്നു ഗീതുവിന്.
നിമിഷങ്ങൾ കടന്ന് പോയി അറിവിന്റെ അക്ഷര മാലകൾ പഠിച്ചെടുക്കുമ്പോഴും അച്ഛനെയും അമ്മയെയും കാണുന്നില്ലല്ലോ എന്നോർത്ത് അവൾ ഏറെ നോക്കിയിരുന്നു.
ദൂരെ നിന്ന് അവളുടെ അമ്മയെ വാതിലിനരികിലെ ബെഞ്ചിലിരുന്നു അവൾ കണ്ടു.
ഇത്രഏറെ സന്തോഷം തരുന്ന ആ നിമിഷം അവൾ ചിലപ്പോൾ ജീവിതത്തിൽ ആദ്യമായി അപ്പോഴാണ് അനുഭവിച്ചിട്ടുണ്ടാവുക.
അമ്മയുടെ കൈ പിടിച്ചു വീട്ടിലെക്ക് പോകുന്ന നിമിഷങ്ങങ്ങളൊക്കെ അമ്മയുടെ ചോദ്യങ്ങളെക്കൾ ഉത്തരങ്ങൾ ആയിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്.
പഠിച്ചതും കളിച്ചതും പുതിയ കൂട്ടുകാരുടെയും അധ്യാപകരുടെയും വിശേഷങ്ങളും അങ്ങനെ ഒരു കുന്നോളം കാര്യങ്ങൾ ഒരു കഥ പോലെ ഗീതു അമ്മയോട് പറഞ്ഞു.
ബാല്യത്തിന്റെ നിറവർണങ്ങളിൽ ചാലിച്ച ഒരുപിടി നല്ല ഓർമ്മകളാൽ ഗീതുവിന്റെ അനുഭവും പോലെ നമ്മളിൽ ചിലർക്കെങ്കിലും കടന്ന് പോയ നല്ല നിമിഷങ്ങൾ കാണും.
ഒരിക്കലും തിരിച്ചുകിട്ടാത്തെ നിമിഷങ്ങൾ എന്നും മനസ്സിൽ ഓർത്തുവെക്കാൻ നല്ല ഓർമ്മകളാൽ ജീവിക്കട്ടെ ആ കാലങ്ങളൊക്കെയും…
(ശുഭം).