നറുനിലാവലമന്ദമായൊഴുകിവന്നൊരു ,
നേർത്തകസവുപോൽ നമ്മെ
പൊതിഞ്ഞതും,
കുറുമൊഴി മുല്ല പൂത്തു വിടർന്നതും.
പൂമണമാകെയാരാവിൽ നിറഞ്ഞതും,
അമ്പിളിപ്പെണ്ണാ കുറുമ്പത്തിയപ്പോൾ ,
വശ്യമനോഹരിയായിച്ചിരിച്ചതും ,
സ്വർണ്ണപ്പട്ടാടഞ്ഞൊറിഞ്ഞുടുത്തോമ
ലാൾ,
ഭൂമിയാം സുന്ദരി ചിരിതൂകി നിന്നതും,
രാപ്പാടി പാടുന്ന രാഗങ്ങളൊക്കെയും,
രാവിൻ്റെ നെഞ്ചിലെ താളങ്ങളായതും,
അനുരാഗലോലനാം നിന്നുടെ
വിരിമാറിൽ,
വ്രീളയോടന്നു ഞാൻ തലചായ്ച്ചു
നിന്നതും,
ഓർക്കുന്നുവോ നീ പ്രിയനേനമുക്കായ്,
തുഷാര ബിന്ദുക്കൾ തല്പം ചമച്ചതും,
മറക്കുവതെങ്ങനെ നാമാരജനിതൻ,
രാഗലയങ്ങളിലൊന്നായലിഞ്ഞതും