പാടാം നമുക്കൊരു പാട്ടിന്റെ പാലാഴി
തീർക്കാം..
നമുക്കിന്ന് ഹൃദയം തുറക്കാം ..
പ്രായ വലുപ്പച്ചെറുപ്പങ്ങൾ നോക്കാതെ
മൂളാം..
സ്വാന്ത്വനമേകുന്ന കീർത്തനം.
ആയിരം സംവത്സരങ്ങൾ
കഴിഞ്ഞാലുമോർക്കണം നമ്മൾതൻ
ജീവിത ചര്യകൾ..
നല്ലവരാകുവാൻ നന്നായ് ശ്രമിക്കണം..
നന്നിയോടോർക്കണം
പോയകാലങ്ങളെ.
കാണാം നമുക്കതിൽ
മാതാപിതാക്കളെ..
അറിവിന്റെ പാത തെളിച്ച ഗുരുക്കളെ..
ആപത്തിലാശ്രയം ആയവരുണ്ടതിൽ
ഓർക്കുക പിന്നിട്ട
കാൽപ്പാടുമുണ്ടതിൽ.
ഉയരങ്ങളേറെ കയറിയെന്നാകിലും,
ഉയിര് പോയാൽ പിന്നെ ഉടലുമാത്രം..
ഉലകിൽ വസിച്ചു മരിച്ചവനാകാതെ
ഉയിരോടെ വാഴണം നിന്റെ നാമം.
എല്ലാം ത്യജിച്ചു നാം പോകേണ്ട
കാലമോ
കൂടെയുണ്ട് നിഴൽപോലെയുണ്ട്
കൊലവെറിപൂണ്ട മനസ്സുമായ്
വാഴാതെ
ഉള്ളം തുറന്നൊരു പാട്ട് പാടാം
പാട്ടിനാത്മസുഖം തരും താളമേകാം.