Sunday, December 22, 2024
Homeകഥ/കവിതചിങ്ങപുലരി (കവിത) ✍സരസ്വതി. വി.കെ ഒറ്റപ്പാലം

ചിങ്ങപുലരി (കവിത) ✍സരസ്വതി. വി.കെ ഒറ്റപ്പാലം

സരസ്വതി. വി.കെ ഒറ്റപ്പാലം

ആവണി മാസം വന്നണഞ്ഞു
ആർത്തുല്ലസിക്കുവിൻ ഉണ്ണികളേ .
മാരിക്കാർ പോയി മാനം തെളിഞ്ഞു
ഈ തുമ്പയും തെറ്റിയും കൺ തുറന്നു .
പൂക്കൾ പറിച്ചിടാം മണ്ടി മണ്ടി
പൂവട്ടി നിറക്കുവിൻ ഉണ്ണികളേ .
പൂക്കളം തീർത്തിടാം ചേച്ചിക്കൊപ്പം
പുത്തനുടുപ്പു മണിഞ്ഞു കൊണ്ട് .
പപ്പടം പായസം പഴനുറുക്കും
മാധുര്യമൂറുന്ന പല വിധങ്ങൾ
മാവേലീ തമ്പുരാനെഴുന്നള്ളുമ്പോൾ
ആമോദമായി വരവേൽക്കുവിൻ.
ഊഞ്ഞാലു കെട്ടുവാൻ നേരമായി
ആർത്തു രസിക്കുവിൻ ഉണ്ണികളെ
നിങ്ങൾ ആർപ്പുവിളിക്കുവിൻ
ഉണ്ണികളെ …

സരസ്വതി. വി.കെ
ഒറ്റപ്പാലം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments