മലയാളി മനസിൽ തുടർച്ചയായി ആരോഗ്യപക്തിയിൽ ആയുർവ്വേദ മരുന്നുകളെപ്പറ്റി ലേഖനമെഴുതുകയും, കോട്ടയത്തു വെച്ച് മലയാളി മനസ്സിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ആദരവ് ഏറ്റുവാങ്ങുകയും ചെയത അശോകൻ ചേമഞ്ചേരി എഴുതിയ ആദ്യ തുടർക്കഥയായ “തങ്കനൂലിൽ നെയ്ത സ്വപ്നങ്ങൾ” മെയ് രണ്ടാം തിയ്യതി വെള്ളിയാഴ്ച മുതൽ എല്ലാ വെള്ളിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന വിവരം വായനക്കാരെ സന്തോഷ പൂർവ്വം അറിയിക്കുന്നു.
നോവലിസ്റ്റിനെ ഒന്നുകൂടി പരിചയപ്പെടുത്തട്ടെ…
കോഴിക്കോട് ജില്ലയിൽ ചേമഞ്ചേരി പഞ്ചായത്തിൽ കൊളക്കാട് ഗ്രാമത്തിൽ ജനനം.
ഇതിനോടകം അഞ്ച് പുസ്തകങ്ങൾ എഴുതി. രണ്ട് ആയുർവേദം (ജീവിതശൈലീരോഗങ്ങളും – പ്രതിരോധവും ഒരു സമഗ്രാന്വേഷണം, പ്രമേഹത്തെ നേരിടാം ഭക്ഷണത്തിലൂടെ) എന്താണ് ഹോമിയോപ്പതി, കൂടാതെ രണ്ട് ചരിത്ര പുസ്തകം (ചേരമാൻ പെരുമാൾ , പോർളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ്. കൂടാതെ രണ്ട് ചരിത്ര പുസ്തകമെഴുതുന്ന പണിപ്പുരയിലാണ് ഇപ്പോൾ.
കേരളത്തിന്റെ പല ഭാഗങ്ങളിലായി എൺപതിലധികം സ്വീകരണങ്ങൾ ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. PHD യക്ക് പഠിക്കുന്ന പല വിദ്യാർത്ഥികൾക്കും പ്രാദേശിക ചരിത്ര ക്ലാസ് എടുക്കുന്നു. ഒപ്പം, പ്രാദേശിക ചരിത്രം എങ്ങനെ തയ്യാറാക്കണമെന്ന് 60 ഓളം കുട്ടികൾക്ക് സ്കൂളിൽ ക്ലാസ് എടുക്കുന്നുമുണ്ട്.
മെയ് രണ്ടാം തിയ്യതി വെള്ളിയാഴ്ച മുതൽ മലയാളി മനസ്സിൽ ആരംഭിക്കുന്നു..
അശോകൻ ചേമഞ്ചേരി ആദ്യമായി എഴുതിയ തുടർക്കഥ “തങ്കനൂലിൽ നെയ്ത സ്വപ്നങ്ങൾ”