Thursday, December 26, 2024
Homeനാട്ടുവാർത്തനൂറാം വാർഷികാഘോഷം

നൂറാം വാർഷികാഘോഷം

കോട്ടയ്ക്കൽ. ആര്യവൈദ്യശാല ധർമാശുപത്രി നൂറാം വാർഷികാഘോഷ ഉദ്ഘാടനച്ചടങ്ങിന് നിറം പകർന്ന് സ്വാഗതനൃത്തം. ധർമാശുപത്രിയിലെ വനിതകൾ അടക്കമുള്ള100 ജീവനക്കാരാണ് കലാരൂപത്തിൽ പങ്കാളികളായത്. 10 മിനിറ്റിലധികം ദൈർഘ്യമുള്ള പശ്ചാത്തല
സംഗീതത്തിനനുസരിച്ചാണ് ജീവനക്കാർ ചുവടുകൾ വച്ചത്. കോട്ടയ്ക്കൽ മുരളിയാണ് നൃത്തരൂപം അണിയിച്ചൊരുക്കിയത്.സുമേഷ് നൂപുര നൃത്ത സംവിധാനമൊരുക്കി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, നടിയും നർത്തകിയുമായ ആശ ശരത് തുടങ്ങി ഒട്ടേറെ പേർ പരിപാടി വീക്ഷിച്ചു.

നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി 100 വിളക്കുകൾ തെളിയിച്ചത് വേറിട്ട കാഴ്ചയായി. ആര്യവൈദ്യശാലയുമായി ബന്ധപ്പെട്ട പ്രമുഖരാണ് ചിരാതിൽ ദീപം തെളിയിച്ചത്.
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments