Sunday, December 22, 2024
Homeനാട്ടുവാർത്തകോന്നി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ ( സെപ്തംബര്‍ 7 രാവിലെ 10 മണി )

കോന്നി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ ( സെപ്തംബര്‍ 7 രാവിലെ 10 മണി )

കോന്നി : വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച്സെപ്തംബര്‍ 7 ന് രാവിലെ 10 മണി മുതല്‍ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കൗള ഗണപതി പൂജ സമര്‍പ്പിക്കും . നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങളില്‍ പ്രാമുഖ്യം ഉള്ളതാണ് കൗള ഗണപതി പൂജ .കൗള ആചാര വിധി അനുസരിച്ച് പൂജകള്‍ അര്‍പ്പിക്കുന്ന പ്രമുഖ കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .

രാവിലെ പത്തു മണിമുതല്‍ കൗള ഗണപതി പൂജകള്‍ക്ക് തുടക്കം കുറിയ്ക്കും . പഴവര്‍ഗ്ഗങ്ങളും കരിക്കും കരിമ്പും വിള വര്‍ഗങ്ങളും കറുകപുല്ലും മധുര പലഹാരങ്ങളും, കാട്ടു വിഭവങ്ങളും സമര്‍പ്പിച്ചു പൂജകള്‍ അര്‍പ്പിക്കും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments