Sunday, December 22, 2024
Homeനാട്ടുവാർത്തഇൻഡോർ സ്‌റ്റേഡിയം നിർമ്മാണം അനിശ്ചിതത്വത്തിൽ

ഇൻഡോർ സ്‌റ്റേഡിയം നിർമ്മാണം അനിശ്ചിതത്വത്തിൽ

കോട്ടയ്ക്കൽ.–വലിയപറമ്പിൽ നഗരസഭാ ഇൻഡോർ സ്‌റ്റേഡിയം നിർമാണം അനിശ്ചിതത്വത്തിൽ. വിവിധ വകുപ്പുകൾ നടത്തിയ ഓഡിറ്റിങ്ങിൽ വലിയ ക്രമക്കേട് കണ്ടെത്തിയതോടെയാണ് പണി പാതിവഴിയിൽ നിലച്ചത്. 5 വർഷം മുൻപാണ് 4.5 കോടി എസ്റ്റിമേറ്റിൽ നിർമാണം തുടങ്ങിയത്. പണി ഇഴഞ്ഞുനീങ്ങിയെങ്കിലും ഭാഗികമായി പൂർത്തിയായി.

സർക്കാർ ഫണ്ടും തനതുഫണ്ടും ഉപയോഗിച്ചാണ് ജോലി നടത്തിയത്. 1.80 കോടി രൂപ ഇതിനകം കരാറുകാരനു നൽകുകയും ചെയ്തു. എന്നാൽ, നിർമാണത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നു. തുടർന്നു ലോക്കൽ ഫണ്ട് ഓഡിറ്റും എജി ഓഫിസും മറ്റും നടത്തിയ ഓഡിറ്റിങ്ങിൽ യോജ്യമായ സ്ഥലത്തല്ല സ്‌റ്റേഡിയം നിർമിക്കുന്നതെന്നും പദ്ധതിക്കു സ്പോർട്സ് കൗൺസിൽ അംഗീകാരമില്ലെന്നും ഇവിടേക്കു വീതി കൂടിയ വഴി ഇല്ലെന്നും മറ്റുമുള്ള ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി.

കരാറുകാരനു ബാക്കി തുക നൽകുന്നതുമായി ബന്ധപ്പെട്ട കാര്യം നഗരസഭാ കൗൺസിലിൽ ചർച്ചയ്ക്കുവന്നപ്പോൾ ഇടതു കൗൺസിലർമാരും ലീഗ് വിമത അംഗങ്ങളും അതിനെതിരെ രംഗത്തെത്തി.നിയമവശം പരിശോധിക്കാൻ കൗൺസിൽ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സ്റ്റേഡിയം സംബന്ധിച്ച ഫയൽ ധനകാര്യവകുപ്പ് പിടിച്ചെടുത്തതായും പറയുന്നു.
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments