വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മയെ ഉൾപ്പടെ വിവിധ കേസുകളിൽ പ്രതിയാക്കിയതിന് ശേഷമുള്ള തുടർനടപടിയ്ക്കയാണ് കേസ് ഇന്ന് പരിഗണിക്കുക. എന്നാൽ തങ്ങളെ പ്രതിയാക്കിയ നടപടിക്കെതിരെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ കോടതിയിൽ തുടർനടപടി ഇന്നുണ്ടാകാൻ സാധ്യതയില്ല. ഏപ്രിൽ ഒന്നിനാണ് ഹൈക്കോടതി മാതാപിതാക്കളുടെ ഹർജി പരിഗണിക്കുക.
2017 ജനുവരി 13 നും മാര്‍ച്ച് 4 നു മാണ് വാളയാര്‍ അട്ടപ്പള്ളത്തെ 13-ഉം 9-ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ ദുരൂഹമായ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തുടക്കത്തില്‍ കേരള പോലീസ് അന്വേഷിച്ച പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാതാപിതാക്കളുടെയും സമരസമിതിയുടെയും ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് അന്വേഷണം കൈമാറുകയായിരുന്നു
വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതി ചേര്‍ത്ത് കോടതിയില്‍ സിബിഐ കുറ്റംപത്രം സമര്‍ച്ചിട്ടുണ്ട്. സിബിഐ കണ്ടെത്തിയ കാര്യങ്ങള്‍ പൂര്‍ണമായി ശരിയാണെന്നും വാളയാര്‍ സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.