Friday, September 27, 2024
Homeകേരളംതൃശൂരിൽ മൂന്നിടത്ത് എടിഎം തകർത്ത് ലക്ഷങ്ങൾ കൊള്ളയടിച്ചു

തൃശൂരിൽ മൂന്നിടത്ത് എടിഎം തകർത്ത് ലക്ഷങ്ങൾ കൊള്ളയടിച്ചു

തൃശൂർ: തൃശൂർ ജില്ലയിൽ വൻ എടിഎം കൊള്ള. മൂന്നിടത്ത് എടിഎമ്മുകൾ തകർത്ത് പണം കവർന്നു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാലുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് റിപ്പോർട്ട്. മൂന്നിടത്തും പോലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.മൂന്ന് എടിഎം കൗണ്ടറുകളിൽ നിന്നായി 65 ലക്ഷം രൂപ കൊള്ളയടിച്ചു. മുഖംമൂടി ധരിച്ച് എത്തിയ നാലംഗ സംഘം ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയത്.

മോഷ്ടാക്കളെ കണ്ടെത്താൻ സമീപ ജില്ലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാറിൽ എത്തിയ നാലംഗ സംഘമാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് മോഷണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മൂന്ന് എടിഎമ്മു കളിൽ നിന്നായി ഏകദേശം 60 ലക്ഷം രൂപ നഷ്ടമായതായാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments