എറണാകുളം: കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ഏതാനും ദിവസങ്ങളിലായി സനൽകുമാർ ശശിധരൻ നടിയെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഇതു കൂടാതെ, നടിയുടേതെന്ന തരത്തിലെ ശബ്ദസന്ദേശങ്ങൾ പങ്കുവച്ചിരുന്നു. ഇതോടെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. സനൽകുമാർ യുഎസിൽ നിന്നാണ് പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇതിനു മുമ്പും സനൽകുമാർ ശശിധരനെതിരെ നടി പരാതി നൽകിയിട്ടുണ്ട്. നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം നൽകിയത്. പ്രണയാഭ്യർഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു 2022-ൽ നടി സനൽ കുമാറിനെതിരെ പരാതി നൽകിയത്.