Tuesday, January 14, 2025
Homeകേരളംസംസ്ഥാനത്ത് നാളെ പൊതു അവധിപ്രഖ്യാപിച്ചു; ശമ്പളം നിഷേധിക്കാനോ കുറവ് വരുത്താനോ പാടില്ലെന്നും നിർദ്ദേശം`*

സംസ്ഥാനത്ത് നാളെ പൊതു അവധിപ്രഖ്യാപിച്ചു; ശമ്പളം നിഷേധിക്കാനോ കുറവ് വരുത്താനോ പാടില്ലെന്നും നിർദ്ദേശം`*

തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പ്രമാണിച്ച് സ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ്          പ്രഖ്യാപിച്ചത്. അവധിയുടെ പേരിൽ നാളത്തെ ശമ്പളം നിഷേധിക്കാനോ കുറവ് വരുത്താ നോപാടില്ലെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്തെനെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിക്കിയിട്ടുണ്ട്.വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യസ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെയാണ് വിധിയെഴുതുക. 40 ദിവസം നീണ്ടപരസ്യപ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളുംസ്ഥാനാർത്ഥികളും. വോട്ടർമാർക്ക് ആലോചിച്ച്                          ബ്തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ്ഇന്ന്.അടിയൊഴുക്കുകൾക്ക്തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി  194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടിവോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും.

*`നാളെ രാവിലെ ഏഴുമണി മുതൽവൈകിട്ട് 6 വരെ യാണ് വോട്ടെടുപ്പ്.`*

സംഘർഷസാധ്യതകണക്കിലെടുത്ത്,തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട്എന്നീജില്ലകളിൽനിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments