Logo Below Image
Wednesday, May 28, 2025
Logo Below Image
Homeകേരളംരാജ്യവിരുദ്ധപരാമർശം സമൂഹ മാധ്യമത്തിൽ പോസ്റ്റ്‌ ചെയ്ത അഖിൽ മാരാർക്കെതിരെ പോലീസ് രാജ്യ ദ്രോഹകുറ്റം ചുമത്തി കേസെടുത്തു

രാജ്യവിരുദ്ധപരാമർശം സമൂഹ മാധ്യമത്തിൽ പോസ്റ്റ്‌ ചെയ്ത അഖിൽ മാരാർക്കെതിരെ പോലീസ് രാജ്യ ദ്രോഹകുറ്റം ചുമത്തി കേസെടുത്തു

തിരുവനന്തപുരം: രാജ്യവിരുദ്ധപരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ അഖിൽ മാരാറിനെ കേസെടുത്തു. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ BNS 152 ആണ് ചുമത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു അഖില്‍ മാരാര്‍ പഹല്‍ഗാം വിഷയം ഉയര്‍ത്തി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കി പാകിസ്ഥാനില്‍ സംഘര്‍ഷം സൃഷ്ടിച്ചെന്നുമാണ് അഖില്‍ മാരാരുടെ പ്രതികരണം.

സാധാരണക്കാരായ പാകിസ്ഥാനികളെ കൊലചെയ്തുവെന്നും മറ്റൊരു കരുത്തരായ രാജ്യത്തിന്റെ അടിമകളായി ആത്മാഭിമാനം ഇല്ലാത്തവരായാണ് നമ്മുടെ ഭരണാധികാരികളും സേനയും നിലകൊള്ളുന്നതെന്നും വിഡിയോയില്‍ പറയുന്നു. ഇതിനെതിരെ ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടർന്നായിരുന്നു നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ