ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന സഹവരണാധികാരി നാരായണൻ നമ്പൂതിരി മുഖേനയാണ് പത്രിക സമർപ്പിച്ചത്. 30 അംഗം ദേശീയ കൗൺസിൽ അംഗങ്ങളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ ശോഭാ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ, കെ.എസ് രാധാകൃഷ്ണൻ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എംടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു