Logo Below Image
Friday, June 20, 2025
Logo Below Image
Homeകേരളംരാഹുൽ ഗാന്ധിയുടെ പോരാട്ട വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.

രാഹുൽ ഗാന്ധിയുടെ പോരാട്ട വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.

ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ പോരാട്ട വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രചാരണത്തിന് ഏറ്റ പ്രഹരമാണിത്.ബുള്‍ഡോസര്‍ കൊണ്ട് രാജ്യത്തെ ഇടിച്ചു നിരത്താന്‍ ഇനി മോദിക്കാവില്ല. സർക്കാർ ഉണ്ടാക്കാനുള്ള എല്ലാ സാധ്യതകളും തേടുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ഇന്‍ഡ്യ മുന്നണി വന്നാൽ താൻ മന്ത്രിയാകുന്ന കാര്യം പാർട്ടി തീരുമാനിക്കും. മന്ത്രിയാകുന്നതോടെ തീരുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്നും കെ.സി മീഡിയവണിനോട് പറഞ്ഞു.

ആലപ്പുഴയിലെ എൻഡിഎ മുന്നേറ്റം പരിശോധിക്കും. ആലപ്പുഴയിലെ എൻഡിഎയിലേക്ക് എൽഡിഎഫിൽ നിന്ന് വോട്ടുചോർച്ച ഉണ്ടായെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു. ഹരിപ്പാട് ഭൂരിപക്ഷം കുറഞ്ഞത് പഠിക്കും.ലഭിച്ചത് പ്രതീക്ഷിച്ച ഭൂരിപക്ഷമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ