Logo Below Image
Sunday, June 1, 2025
Logo Below Image
Homeകേരളംപനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി : പൂര്‍ണ്ണ വിശ്രമം ആവശ്യം

പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി : പൂര്‍ണ്ണ വിശ്രമം ആവശ്യം

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി .ദിനവും ആയിരക്കണക്കിന് ആളുകള്‍ ആണ് പനി ബാധിച്ചു ചികിത്സ തേടുന്നത് . ഒരാഴ്ചക്കാലം പൂര്‍ണ്ണ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് . .കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം പതിനായിരത്തിന് പുറത്ത് ആളുകള്‍ ആണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടെ മൂന്ന് പേര്‍ പനി ബാധിച്ച് മരിക്കുകയും ചെയ്തു.ഡെങ്കിപ്പനിയും,എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു.അഞ്ചു ദിവസത്തിന് ഉള്ളില്‍ അരലക്ഷത്തിനു മുകളില്‍ ആളുകള്‍ ആണ് പനി ബാധിച്ചു ചികിത്സ തേടിയത് . മരുന്നുകള്‍ക്ക് ഒപ്പം പൂര്‍ണ്ണ വിശ്രമം ആവശ്യം ആവശ്യമാണ്‌ . മിക്കവരിലും തുടര്‍ച്ചയായി പനി കാണുന്നു .

മരുന്ന് കഴിച്ചു പനി മാറിയാലും ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു വീണ്ടും പനി ബാധ ഉണ്ടാകുന്നു എന്നതാണ് ഇപ്പോള്‍ കാണുന്ന കാര്യം . പുറം വേദനയും ശ്വാസ തടസ്സവും ആണ് മിക്കവരില്‍ കാണുന്നത് . എലിപ്പനിയ്ക്കും ,ഡെങ്കിപ്പനിയ്ക്കും പുറമേ ആണ് നീണ്ടു നില്‍ക്കുന്ന പനി ഉണ്ടാകുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ