തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താനൊഴികെ എല്ലാവർക്കും ചുമതലകൾ നൽകിയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
സ്ഥാനാർത്ഥി നിർണയത്തിൽ ചാണ്ടി ഉമ്മന് അതൃപ്തി ഉണ്ടെന്ന വാർത്ത ന്യൂസ് 18 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ച ചാണ്ടി ഉമ്മൻ, സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റേണ്ട കാര്യം ചർച്ച പോലും ചെയ്യേണ്ടതില്ലെന്നും പ്രതികരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിലടക്കം വിജയിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു .