Logo Below Image
Sunday, May 11, 2025
Logo Below Image
Homeകേരളംനെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ല;ചര്‍ച്ചയില്‍ കോണ്‍ഗ്രസും ലീഗും സംതൃപ്തര്‍: വി ഡി സതീശന്‍*

നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ല;ചര്‍ച്ചയില്‍ കോണ്‍ഗ്രസും ലീഗും സംതൃപ്തര്‍: വി ഡി സതീശന്‍*

കൊച്ചി: മൂന്നാം സീറ്റ് വിഷയത്തില്‍ യുഡിഎഫ് സംതൃപ്തരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചര്‍ച്ചയില്‍ കോണ്‍ഗ്രസും ലീഗും സംതൃപ്തരാണ്. നെഗറ്റീവായിട്ടുള്ള കാമ്പെയ്ന്‍ നടക്കുന്നുണ്ട്. എന്നാല്‍ നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ല. എല്ലാംവളരെപോസിറ്റീവാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

എത്രയോ വര്‍ഷത്തെ ബന്ധമുള്ള സഹോദരപാര്‍ട്ടികളാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും കൂടിയാണ്. മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് ലീഗ്. അതനുസരിച്ച്    ഭംഗിയായി ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അവര്‍ പറഞ്ഞ കാര്യവും ഞങ്ങള്‍ പറഞ്ഞ കാര്യവും പരസ്പരം ഉള്‍ക്കൊണ്ടിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചയാണ് നടന്നത്. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങള്‍ സ്ഥലത്തില്ല. അദ്ദേഹം എത്തിയശേഷം മറ്റന്നാള്‍ ചര്‍ച്ച നടക്കും. ഫൈനല്‍ തീരുമാനമുണ്ടാകും. ചര്‍ച്ച വളരെ ഭംഗിയായി പൂര്‍ത്തിയായി എന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ലീഗിന് പിന്നാലെ സിപിഎം നടക്കാന്‍ തുടങ്ങിയി കുറേക്കാലമായി യുഡിഎഫില്‍ തുടരാന്‍ പല കാരണങ്ങളുണ്ട്. എന്നാല്‍എല്‍ഡിഎഫില്‍ ചേരാന്‍ ഒരു കാരണം പോലുമില്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞത്. എന്നിട്ടും സിപിഎം പിന്നാലെ നടക്കുകയാണ്. അവരങ്ങനെ നടക്കട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.
➖➖➖➖➖➖➖➖

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ