തിരുവനന്തപുരം: എൻഡിഎ സ്ഥാനാർഥിത്വത്തിൽ നിന്ന് അവസാന നിമിഷം തന്നെ ഒഴിവാക്കിയതിൽ നിരാശയില്ലെന്നും പാർട്ടി തീരുമാനം ചിരിച്ചുകൊണ്ട് അംഗീകരിക്കുന്നുവെന്നും നടനും സംവിധായകനുമായ മേജർ രവി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ എൻഡിഎ സംസ്ഥാനാർഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ മേജർ രവിയുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒടുവിൽ ഡോ. കെ എസ് രാധാകൃഷ്ണനാണ് നറുക്ക് വീണത്.
സ്ഥാനാർഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണ രംഗത്തുണ്ടാകും. താൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങൾക്ക് അറിയാം- മേജർ രവി പറഞ്ഞു.
വോട്ട് ഷെയറിൽ അത്ഭുതകരമായ ഉയർച്ച ഉണ്ടാകുമെന്നും സംസ്ഥാനത്ത് ഏഴ് സീറ്റുകളിൽ ബിജെപി ജയിക്കുമെന്നും മേജർ രവി പറഞ്ഞു. കേൾക്കുന്നർ ചിരിച്ചേക്കാം. പക്ഷേ, ഞെട്ടിക്കുന്ന ഫലമാകും ഉണ്ടാവാൻ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.