എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നത് റവന്യൂ വകുപ്പിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മൂന്നാം ഘട്ടം ഡിജിറ്റല്‍ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം ഏനാത്ത് വില്ലേജില്‍ നിര്‍വഹിക്കുകയായിരുന്നു അദേഹം.
ഏഴംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി വിശ്വംഭരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു