Sunday, December 29, 2024
Homeകേരളംമികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം സജിത്ത് പരമേശ്വരന്‍ ഏറ്റുവാങ്ങി

മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം സജിത്ത് പരമേശ്വരന്‍ ഏറ്റുവാങ്ങി

പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും, സാഹിത്യക്കാരനും ,നടനും, പത്ര പ്രവർത്തകനുമായിരുന്ന പ്രൊഫ. കെ.വി തമ്പിയുടെ പതിനൊന്നാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രതിഭാ ശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെപ്പോലെയുള്ളവർ ഇതിന് ഉദാഹരണമാണ്.

ഇതോടനുബന്ധിച്ച് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ കറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നൽകി .പ്രസ്സ് ക്ലബ് മുൻ ജില്ല പ്രസിഡൻ്റ് സണ്ണി മർക്കോസ് പ്രൊഫ. കെ.വി തമ്പി അനുസ്മരണം നടത്തി. പത്തനംതിട്ട പ്രസ് ക്ലബ് ജില്ല സെക്രട്ടറി എ.ബിജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ.കെ.വി.തമ്പി സൗഹൃദ വേദി സെക്രട്ടറി സലിം പി. ചാക്കോ, സാം ചെമ്പകത്തിൽ , ബിജു കുര്യൻ , വിനോദ് ഇളകൊള്ളൂർ , ടി.എം ഹമീദ് ,സുനീൽ മാമ്മൻ കൊട്ടുപ്പള്ളിൽ, ടി.എ പാലമൂട് , പ്രീത് ചന്ദനപ്പള്ളി , അഡ്വ പി.സി.ഹരി , ജി.വിശാഖൻ ,അഡ്വ.ഷബീർ അഹമ്മദ് , പ്രസാദ് എം. ജെ , എസ്. ഷാജഹാൻ എന്നിവർ അനുസ്മരണം നടത്തി. അവാർഡ് ജേതാവ് സജിത്ത് പരമേശ്വരൻ മറുപടി പ്രസംഗം നടത്തി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments