കോഴിക്കോട്:- മുംബൈയിൽ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് തട്ടിപ്പ് നടന്നത്.
മുംബൈയിലെ സൈബർ ക്രൈം പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എന്ന് പരിചയപ്പെടുത്തിയാണ് വയോധികന് വെർച്വൽ അറസ്റ്റ് തട്ടിപ്പ് കോൾ വന്നത്. മുംബെയിൽ ജോലി ചെയ്തിരുന്ന സമയത്ത് വയോധികൻ മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞ തട്ടിപ്പ് സംഘം കേസിന്റെ ആവശ്യത്തിനാണെന്നു പറഞ്ഞ് വയോധികന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ കൈവശപ്പെടുത്തുകയും പണം ട്രാൻസ്ഫർ ചെയ്ത് എടുക്കുകയുമായിരുന്നു.
തെലങ്കാനയിലെ അക്കൌണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തതതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എലത്തൂർ പൊലീസ് പറഞ്ഞു.